റിയാദ്: സൗദി സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ലുലു വാക്കത്തോൺ 2025’ ഫെബ്രുവരി 15ന്. രാവിലെ ഏഴിന് ന്യൂഖോബാർ കോർണിഷിൽനിന്ന് മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ ‘സുസ്ഥിരഭാവി’ എന്ന ആശയം ലക്ഷ്യമാക്കിയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ വാക്കത്തോൺ ശാരീരിക-മാനസികാരോഗ്യവും സമൂഹത്തിെൻറ ഐക്യവും സമന്വയിപ്പിക്കുന്ന അനുഭവമാകും. അന്നേദിവസം വാക്കത്തോണിന് പുറമെ നിരവധി ദൃശ്യവിരുന്നുകൾ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
മനോഹരമായ സിഷോ, അതിശയിപ്പിക്കുന്ന സ്വേപോൾ ഡാൻസ്, പരമ്പരാഗത അറബിക് നൃത്തമായ അർദാ, രസകരമായ ടൂറിങ് ഷോ എന്നിവയെല്ലാം ചടങ്ങിെൻറ മാറ്റുകൂട്ടും. ശാരീരികാരോഗ്യത്തിനൊപ്പം കലാസാംസ്കാരിക മികവിനെയും ഉയർത്തിപ്പിടിക്കുന്ന അപൂർവ മുഹൂർത്തമായിരിക്കും ഇത്. ലുലു വാക്കത്തോൺ 2025, ആവേശകരമായ റാഫിൾ ഡ്രോയോടുകൂടിയാകും സമാപിക്കുക. പങ്കെടുക്കുന്നവർക്ക് ഐഫോൺ 16 പ്രോമാക്സ്, ഹെൽത്ത് ട്രാക്കിങ് ബാൻഡുകൾ, ബൈസിക്കിളുകൾ എന്നിവ ഉൾപ്പെടെ അതിമനോഹരമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ടാകും. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും ഒരു സൗജന്യ മെർച്ചൻഡൈസ്കിറ്റും ഗൂഡിബാഗും നൽകും.
‘പരമ്പരാഗത കൈത്തൊഴിലുകൾ (ഹാൻഡിക്രാഫ്റ്റ്) സംരക്ഷിക്കുക’ എന്ന ആശയം കൈക്കൊണ്ടാണ് ഈ വർഷത്തെ വാക്കത്തോൺ സംഘടിപ്പിക്കുന്നത്. ‘സാഫ്’ എന്ന് േപരുനൽകിയിട്ടുള്ള മാസ്കോട്ട് ഈവർഷം വാക്കത്തോണിൽ സൗദി അറേബ്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കും. 2025 ഹാൻഡി ക്രാഫ്റ്റുകളുടെ വർഷമായി പ്രഖ്യാപിച്ചതിെൻറ ബഹുമാനാർത്ഥം, പരമ്പരാഗത കരകൗശലവിദ്യയിലും കാലാനുസൃതമായ കഴിവുകൾ സംരക്ഷിക്കുന്നതിെൻറ പ്രാധാന്യത്തിലും ഈപരിപാടി ശ്രദ്ധകേന്ദ്രീകരിക്കുന്നു.
പരിപാടി കൂടുതൽ സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നത്തിനായി നെസ്ലെ, മാസ്റ്റർ കാർഡ് എന്നീ പ്രമുഖ ബ്രാൻഡുകളും അൽ ഖോബർ മുനിസിപ്പാലിറ്റി, റെഡ്ക്രസൻറ്, പൊലീസ് വകുപ്പുകൾ പോലുള്ള സർക്കാർ അതോറിറ്റികളും ലുലു വാക്കത്തോൺ 2025ന് ശക്തമായ പിന്തുണനൽകും. 12,000-ത്തിൽപരം ആളുകളാണ് ഇതിനോടകം വാക്കത്തോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താൽപര്യമുള്ള കൂടുതലാളുകൾക്ക് രജിസ്റ്റർചെയ്യുന്നതിനുള്ള അവസരം ലുലു ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് വാക്കത്തോണിനുശേഷം അവരുടെ അനുഭവങ്ങൾ #go_green എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.