ലുലു സമ്മാനപദ്ധതി: പതിനാല് പേര്‍ക്ക് ജീപ്പ് കോംപസ് കാറുകള്‍ വിതരണം ചെയ്തു

റിയാദ്​: സൗദിയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ സമ്മാനദാന ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. അമ്പതിനായ ിരം റിയാലി​​​െൻറ ഗിഫ്റ്റ് കൂപ്പണുകളും വിതരണം ചെയ്തു. ഏറ്റവും പുതിയ ഡിസൈനിലിറക്കിയ 14 ജീപ് കോംപസ് കാറുകള്‍ ലഭിച ്ചത് മലയാളി സാമൂഹികപവർത്തകൻ നാസര്‍ മദനി യടക്കം പതിനാല് പേര്‍ക്ക്. ലുലു ഗ്രൂപ്പിന്‍റെ വാര്‍ഷികാഘോഷത്തി​​​െൻറ ഭാഗമായാണ്​ നറുക്കെടുപ്പ് നടന്നത്​. ജേതാക്കളായവരില്‍ പലരും സാധാരണക്കാരാണ്​‍. സന്തോഷവും വിസ്മയവും നിറഞ്ഞതായിരുന്നു വിതരണച്ചടങ്ങ്.

റിയാദ്, ജിദ്ദ, ഖോബാർ എന്നിവിടങ്ങളിൽ സമ്മാനദാനം നടന്നു. ഓരോയിടത്തിലും അതിഥികള്‍ ജേതാക്കള്‍ക്ക് ജീപ് കൈമാറി. റിയാദില്‍ അഞ്ച് പേര്‍ക്ക് ലഭിച്ചു. രണ്ടെണ്ണം മലയാളികള്‍ക്ക്. ഇതിന് പുറമെ അമ്പത് പേര്‍ക്കായി അമ്പതിനായിരം റിയാലി​​​െൻറ വൗച്ചറുകള്‍ വിതരണം ചെയ്​തു. ലോകത്താകെ 158 മാളുകളുണ്ട് ലുലു ഗ്രൂപ്പിന്. ഇതില്‍ 15 മാളുകള്‍ സൗദിയിലുണ്ടെന്ന്​ ലുലു കിഴക്കന്‍ പ്രവിശ്യ ഡയറക്ടര്‍ അബ്​ദുല്‍ ബഷീര്‍ പറഞ്ഞു. സമ്മാനദാനത്തിന് പിന്നാലെ തത്സമയ സമ്മാന പദ്ധതികളുമായി ലൈവ് ഡീല്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട് ലുലു ഗ്രൂപ്പുകളില്‍. ഇതിലും വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളുണ്ട്.

Tags:    
News Summary - lulu-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.