ലുലു-മലർവാടി ചിൽഡ്രൻസ് ഫെസ്റ്റിൽ പങ്കെടുത്ത കുട്ടികൾ
അൽഖോബാർ: ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് മലർവാടി അൽഖോബാർ ഘടകം ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.
വിവിധയിനം മത്സരങ്ങളിലായി നൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിൽ ആയിഷ ഇല്യാസ്, ഇശൽ ഫാത്തിമ, അയാന നവാസ് എന്നിവർ വിജയികളായി. മൂന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ആകിഫ് മിർഷാദ്, അൻഫാസ്, സമീഹ ഇസ്സത് എന്നിവർ വിജയിച്ചു.
ഓർമ പരിശോധന മത്സരത്തിൽ ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ മൻഹ മറിയം, സയ്യിദ് ഖലീൽ എന്നിവരും ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ സൈബ ഫാത്തിമ, ബിലാൽ എന്നിവരും വിജയികളായി. ലുലു അൽഖോബാർ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു.
ലുലു അൽഖോബാർ ജനറൽ മാനേജർ ശ്യാം ഗോപാൽ, മലർവാടി ഈസ്റ്റേൺ പ്രൊവിൻസ് കോഓഡിനേറ്റർ സിറാജുദ്ദീൻ അബ്ദുല്ല, മലർവാടി അൽഖോബാർ കോഓഡിനേറ്റർ നിസാർ അഹ്മദ്, മലർവാടി മാർഗദർശി സാജിദ് പാറക്കൽ എന്നിവർ പങ്കെടുത്തു. മലർവാടി അൽഖോബാർ ടീം പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.