ഫോ​േട്ടാ: മദീനയിലെ ലുലു എക്സ്പ്രസ് സ്​റ്റോർ മദീന ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് ഉദ്​ഘാടനം ചെയ്യുന്നു, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ സമീപം

പുണ്യനഗരമായ മദീനയിലും സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു; ആഗോള നിലവാരത്തിലുള്ള എക്സ്പ്രസ് സ്​റ്റോർ തുറന്നു

മദീന: വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാനെത്തുന്ന തീർഥാ‌ടകർക്ക് കൂടി സൗകര്യപ്രദമായാണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്​റ്റോർ. മദീനയിലെ പ്രദേശവാസികൾക്കും തീർഥാടകർക്കും ഉന്നതഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് മദീന ലുലു എക്സ്പ്രസ് സ്റ്റോറി​െൻറ ഉദ്ഘാടനം നിർവഹിച്ചു. സൗദി അറേബ്യയുടെ ‘വിഷൻ 2030’ന് കരുത്തേകുന്നതുകൂടിയാണ് മദീനയിലെ പുതിയ ലുലു സ്റ്റോർ.

ലോകോത്തര നിലവാരത്തിലുള്ള എക്സ്പ്രസ് സ്​റ്റോറാണ് മദീനയിൽ തുറന്നതെന്നും സൗദിയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടി യാഥാർഥ്യമായതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. പുണ്യനരങ്ങളായ മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും സൗദിഭരണകൂടം നൽകുന്ന പിന്തുണക്ക്​ ഏറെ നന്ദിയുണ്ടെന്നും എം.എ. യൂസഫലി വ്യക്തമാക്കി. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ട്​. തീർഥാടകർക്ക് അടക്കം ഏറ്റവുംമികച്ച സേവനം നൽകുകയാണ് ലുലുവി​െൻറ ദൗത്യം. മദീനയിൽ മൂന്നെണ്ണം ഉൾപ്പശട സൗദിയിൽ നിരവധി പദ്ധതികൾ ഉടൻ യാഥാർഥ്യമാകുമെന്നും എം.എ. യൂസഫലി കൂട്ടിചേർത്തു.


സൗദിയുടെ പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് മദീനയിലെ ലുലുവി​െൻറ സാന്നിദ്ധ്യമെന്നും തീർഥാടകർക്കുകൂടി സേവനം ഉറപ്പാക്കുന്ന ലുലുവി​െൻറ നീക്കം പ്രശംസനീയമാണെന്നും ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി വ്യക്തമാക്കി. അൽ മനാഖ അർബൻ പ്രൊജക്​റ്റ്​ ഡെവലപ്‌മെൻറ്​ കമ്പനിയുമായി കൈകോർത്താണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്​റ്റോർ ആരംഭിച്ചിരിക്കുന്നത്​. 20,000ത്തിലധികം ചതരുശ്ര അടിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ് സെക്ഷൻ, മൊബൈൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപുലശേഖരമാണുള്ളത്​.

ഷോപ്പിങ്ങ് സുഗമമാക്കുന്നതിനായി പുലർച്ചെ ആറ് മുതൽ അർധരാത്രി 12 വരെ ലുലു എക്സ്പ്രസ് സ്​റ്റോർ തുറന്ന് പ്രവർത്തിക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് മക്കയിലെ ലുലു സ്​റ്റോറിൽ ഉറപ്പാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തിനകം നൂറ് സ്​റ്റോറുകളെന്ന വികസനപാതയിലാണ് ലുലു റീട്ടെയ്ൽ. നേരത്തെ മക്കയിലെ ജബൽ ഒമറിൽ മസ്ജിദുൽ ഹറാമിന് സമീപം ലുലു സ്​റ്റോർ തുറന്നിരുന്നു.

Tags:    
News Summary - Lulu in Medina too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.