റിയാദ് മുറബ്ബ അവ്യന്യൂ മാളില്‍ ലുലു ഹൈപര്‍മാര്‍ക്കറ്റ് ‘ഇന്ത്യന്‍ ഉത്സവ്’ ഉദ്ഘാടനം ചെയ്ത മന്ത്രി പിയൂഷ് ഗോയല്‍ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് നോക്കിക്കാണുന്നു

ലുലു ഹൈപര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ ഉത്സവ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വിപണന മേള 'ഇന്ത്യന്‍ ഉത്സവ്' കേന്ദ്ര വ്യവസായ, വാണിജ്യ, ടെക്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മുറബ്ബ അവ്യന്യൂ മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും ലുലു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. 2023 മുതല്‍ ഇന്ത്യന്‍ ധാന്യമായ തിനയുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിവിധ തരം തിനകളും ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രൊമോട്ട് ചെയ്യുന്നതിനുള്ള കാമ്പയിനും മന്ത്രി ഉദ്ഘാടനം ചെയ്തു.

പതിനായിരത്തോളം ഇന്ത്യന്‍ ഭക്ഷ്യോല്‍പന്നങ്ങളുടെ ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയ ഇന്ത്യ ദി ഫുഡ് ബാസ്‌കറ്റ് ഓഫ് ദ വേള്‍ഡ് എന്ന വലിയ പ്രദര്‍ശന മതിലിന്റെ ചിത്രം മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയും അത് വൈറലാവുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പുതിയ ബ്രാന്‍ഡുകളായ വാദിലാല്‍, ലാസ, അഗ്രോ സ്‌പെഷ്യല്‍, എവറസ്റ്റ്, ഗോവിന്ദ്, ദി ഗ്രീക്ക് സ്‌നാക്ക് കമ്പനി എന്നിവയുടെ ഉല്‍പന്നങ്ങള്‍ ഇക്കുറി ഉത്സവത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റു ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സൗന്ദര്യവര്‍ധക വസ്തുക്കളും പഴങ്ങളും പച്ചക്കറികളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമായി 7,500-ഓളം ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക പ്രമോഷനുമുണ്ട്. 



 


ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സാമ്പത്തിക ലക്ഷ്യങ്ങളുമായും ഉഭയകക്ഷി ഊഷ്മളതയുമായും ചേര്‍ന്നു നില്‍ക്കുന്നതാണ് ലുലുവിന്റെ വീക്ഷണവും വികസനവുമെന്ന് എം.എ. യൂസുഫലി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ലുലുവിന്റെ ഭക്ഷ്യസ്രോതസ്സുകളും ലോജിസ്റ്റിക് സെന്ററുകളും ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകളും ലുലുവിന്റെ സ്വന്തം ലേബല്‍ ഭക്ഷ്യ ഉല്‍പന്നങ്ങളും ഇന്ത്യയുടെ സമ്പന്നമായ തുണിത്തര വ്യവസായത്തെയും ഭക്ഷ്യ വൈവിധ്യങ്ങളെയും മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഒറ്റ നടുത്തളത്തിലെത്തിച്ചതാണ് ഇന്ത്യന്‍ ഉത്സവിന്റെ പ്രത്യേകത.

Tags:    
News Summary - Lulu Hypermarket Indian Utsav Minister Piyush Goyal inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.