ഗൂഗിള്‍ പേ സേവനമൊരുക്കിയ സൗദിയിലെ ആദ്യ റീട്ടെയിൽ സ്ഥാപനമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

റിയാദ്: ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ പേ സേവനമൊരുക്കിയ സൗദിയിലെ ആദ്യ റീട്ടെയിൽ സ്ഥാപനമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഷോപ്പിങ് സ്മാര്‍ട്ടായും വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് മടങ്ങാം. ദേശീയ പെയ്മെന്‍റ് സംവിധാനമായ ‘മദ’യിലൂടെയാണ് ഗൂഗിള്‍ പേ, ഗൂഗിള്‍ വാലറ്റ് സേവനം ലുലു സ്റ്റോറുകളിൽ സാധ്യമാക്കിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഗൂഗിള്‍ പേ സൗകര്യം ഉപയോഗിക്കാം. ‘ടാപ് ടു പേ’ വഴി ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കി മടങ്ങാന്‍ ഗൂഗിള്‍ പേ സഹായിക്കും. ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷനിലൂടെ ഡെബിറ്റ്, ക്രെഡിറ്റ്, ലോയല്‍റ്റി കാര്‍ഡുകളടക്കം ചേര്‍ക്കാനും, സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാനും കഴിയും.

അല്‍റാജ്ഹി, റിയാദ് ബാങ്ക് ഇടപാടുകാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിക്കുക. മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലുവിന്‍റെ ഈ ചുവടുവെപ്പ്.

Tags:    
News Summary - Lulu Hypermarket becomes the first retail company in Saudi Arabia to offer Google Pay service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.