സൗദിയിൽ റീട്ടെയിൽ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; ത്വാഇഫിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു

റിയാദ്: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ 70-ാമത് സ്റ്റോർ ത്വാഇഫിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. ജിദ്ദ യു.എ.ഇ കോൺസൽ ജനറൽ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സൂരി, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ത്വാഇഫ് മേയർ അബ്ദുള്ള ബിൻ ഖാമിസ് അൽ സൈദി പുതിയ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയിൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് ത്വാഇഫിലെ പുതിയ സ്റ്റോർ.

ത്വാഇഫ് സിറ്റി വാൾക്കിന് സമീപത്തായി 1,95,770 സ്ക്വയർ ഫീറ്റിൽ നിലവിൽ വന്ന ലുലു ഹൈപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മികച്ച നിരക്കിലാണ് ഉപഭോക്താകൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ​ഗ്രോസറി, ഫ്രഷ് ഫുഡ് സെക്ഷൻ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, ഐ എക്സ്പ്രസ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ശേഖരമാണ് ഉള്ളത്. വിപുലമായ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.


ഷോപ്പിങ്ങ് സു​ഗമമാക്കാൻ ആറ് സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചുണ്ട്. 500 ലേറെ വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകൾ ലഭ്യമാണ്. ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ത്വാഇഫിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.


ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി, സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പുതിയവീട്ടിൽ, സൗദി വെസ്റ്റേൻ പ്രൊവിൻസ് റീജിയനൽ ഡയറക്ടർ നൗഷാദ് മഠത്തിപറമ്പിൽ അലി തുടങ്ങിയവരും ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനിടെ ​ഗിന്നസ് റെക്കോർഡ് നേടിയ ഷാറ്റേർഡ് ഗ്ലാസ് ആർട്ടിന് പിന്നിൽ പ്രവർത്തിച്ച സൗദി ലുലു സ്റ്റാഫുകളെ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആദരിച്ചു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യക്ക് ആദരമർപ്പിച്ചായിരുന്നു സൗദി ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി ലുലു യാഥാർത്ഥ്യമാക്കിയിരുന്നത്.

Tags:    
News Summary - lulu group started new hyper market at taif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.