റിയാദ്: സൗദിയില്‍ രക്ഷിതാക്കളും കുട്ടികളും കാത്തിരുന്ന ‘ബാക്ക് ടു സ്കൂള്‍’ ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. അത്രയധികം ഓഫറുകളും എണ്ണമറ്റ കളക്ഷനുകളുമാണ് മധ്യവേനലവധിക്ക് ശേഷമെത്തുന്ന ബാക്ക് ടു സ്കൂള്‍ ആഘോഷത്തിെൻറ ഭാഗമായി ലുലു ഒരുക്കിയിരിക്കുന്നത്.
സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആഗസ്റ്റ് മാസം മുഴുവനും നീളുന്ന ലുലു സ്കൂൾ സേവേഴ്സ് ഓഫറുകള്‍ ആരംഭിച്ചുകഴിഞ്ഞു. അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയ കുടുംബങ്ങള്‍ക്ക് കുട്ടികള്‍ക്കുള്ള സ്കൂള്‍ ഷോപ്പിങ് മുഴുവനും ഒരു കുടക്കീഴില്‍ സജ്ജമാക്കിയിരിക്കുകയാണ് ‘ലുലു സ്കൂള്‍ സേവേഴ്സ് കാമ്പയിന്‍’.
സ്കൂള്‍ ഷോപ്പിങ്ങിെൻറ എ മുതല്‍ സെഡ് വരെ എല്ലാ സാധങ്ങളും അത്യാകര്‍ഷകമായ ഓഫറുകളില്‍ ലഭിക്കുന്നു. ലുലു സ്കൂള്‍ സേവേഴ്സിെൻറ ഭാഗമായി സ്റ്റൈലിഷും വ്യത്യസ്ത ഡിസൈനിലുള്ളതും ഈട് നില്‍ക്കുന്നതുമായ സ്കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ അടക്കം സ്കൂള്‍ സ്റ്റേഷനറി സാധനങ്ങളും പഠനോപകരണങ്ങളും എല്ലാം അതിശയിപ്പിക്കുന്ന ഓഫറുകളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.
ഇതിന് പുറമെ ആധുനിക കാലത്തെ ബാക്ക് ടു സ്കൂള്‍ ആഘോഷങ്ങള്‍ക്ക് സമഗ്രത നല്‍കി സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍, വാച്ചുകള്‍ എന്നിവക്കും മികച്ച ഓഫറുകളാണ് ലുലു നല്‍കുന്നത്. കുട്ടികൾക്കായി നൂതന പഠനാനുഭവങ്ങൾ ഒരുക്കാൻ ആവശ്യമായ ഉപകരണങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കും.
കുട്ടികളുമായി ബാക്ക് ടു സ്കൂള്‍ ഷോപ്പിങ്ങിനെത്തുന്ന രക്ഷിതാക്കള്‍ക്ക് കൂളായി ഷോപ്പ് ചെയ്യാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആക്ടിവിറ്റി സോണുകളും സജ്ജമാണ്. തടസ്സങ്ങളില്ലാതെ ബാക്ക് ടു സ്കൂള്‍ ഷോപ്പിങ് പൂര്‍ത്തിയാക്കാന്‍ ടാബി, തമാര ഉള്‍പ്പെടെയുള്ള ഫിനാന്‍സിങ് ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.