ജിദ്ദയിലും മലയാളം സിനിമ പ്രദർശനത്തിനെത്തുന്നു

ജിദ്ദ: മലയാളി പ്രേക്ഷകർക്ക് ആഹ്ലാദം പകർന്ന്​ ജിദ്ദയിലും മലയാള സിനിമ പ്രദർശനത്തിനെത്തുന്നു. ​സിനിമാ​പ്രേമിക ളുടെ ചിരകാല സ്വപ്​നം പൂവണിയിക്കാനെത്തുന്നത്​ മോഹൻലാലി​െൻറ ‘ലൂസിഫർ’ സിനിമയാണ്​. റിയാദിൽ മലയാള സിനിമ കഴിഞ്ഞ വർ ഷം തന്നെ എത്തിയിരുന്നെങ്കിലും ജിദ്ദയിൽ ഇതാദ്യമായാണ്​. ജിദ്ദ റെഡ് സീ മാളിലെ വോക്​സ്​ സ്ക്രീനിലാണ്​ ലൂസിഫറി​െ ൻറ ആദ്യ വെളിച്ചം വീഴുന്നുത്​. ഈ മാസം 11 മുതലാണ്​ പ്രദർശനം.

കുടുംബങ്ങൾക്കും പുരുഷന്മാർക്കും വേവ്വേറെ തിയേറ്റ റുകളിലാണ് പ്രദർശനം. പ്രദർശന സമയവും ടിക്കറ്റ്​ വിവരങ്ങളും ഇതുവരെ ബുക്കിങ്​ സൈറ്റുകളിൽ എത്തിയിട്ടില്ല. വോക്സി​ ​െൻറ വെബ്​സൈറ്റിൽ ഉടൻ പ്രദർശനത്തിന്​ എത്തുന്ന സിനിമകളെ കുറിച്ച്​ സൂചിപ്പിക്കുന്ന ഭാഗത്താണ് 11ന് പ്രദർശനം തുടങ്ങുന്ന വിവരമുള്ളത്. വോക്​സി​െൻറ സൈറ്റുകൾ വഴി തന്നെയാണ് ടിക്കറ്റുകളുടെ വിൽപനയും.

35 വർഷത്തോളം നീണ്ട സിനിമാവിലക്കിന്​ ശേഷം കഴിഞ്ഞ വർഷം തുടക്കത്തിലാണ്​ സൗദിയിൽ സിനിമാശാലകൾക്ക്​ അനുമതി നൽകിയത്​. ഇന്ത്യക്ക് പുറത്ത് ഏറ്റവും
കൂടുതല്‍ മലയാളികളുള്ള ജിദ്ദയിൽ മലയാള സിനിമ വരുന്നു എന്ന വാർത്ത ആഹ്ലാദാതിരേകത്തോടെയാണ്​ മലയാളികൾ നെഞ്ചേറ്റിയത്. ഇൗ വിവരം അറിഞ്ഞത്​ മുതൽ ടിക്കറ്റ് എങ്ങനെ കിട്ടുമെന്ന്​ അറിയാനുള്ള തെരച്ചിലിലാണ് പ്രവാസികൾ.

ഈ സിനിമക്ക് കൂടുതൽ പ്രേക്ഷകർ വരികയാണെങ്കിൽ ഇനിയും കൂടുതൽ മലയാളസിനിമകൾ വരുമെന്ന പ്രതീക്ഷയിലാണ്. പൃഥ്വിരാജ്​ സംവിധാനം ചെയ്​ത ‘ലൂസിഫർ’ സിനിമ മാര്‍ച്ച് 28നാണ്​ കേരളത്തിനകത്തും പുറത്തും റിലീസ്​ ചെയ്​തത്. റിലീസ് ദിവസം റെക്കോര്‍ഡ് കളക്ഷനാണ് സിനിമക്ക് ലഭിച്ചത്. ആശിർവാദ് സിനിമാസി​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. മുരളി ഗോപിയുടേതാണ്​ തിരക്കഥ.

മഞ്​ജു വാര്യർ, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. സായ്കുമാർ, ഇന്ദ്രജിത്ത്​, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഗത, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, താരാ കല്യാൺ തുടങ്ങിയ നിരവധി പേരും അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - lucifer-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.