ലൗ ഷോർ സോക്കർ വിജയികളായ സ്റ്റാർസ് ഓഫ് അബഹ ടീം ഭാരവാഹികൾ ട്രോഫിയുമായി
അബ്ഹ: അബീർ മെഡിക്കൽ ഗ്രൂപ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് പ്രൈസിന്നും, മന്തിബിലാദ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ്മണിക്കും വേണ്ടി, ലൗഷോർ വെൽഫെയർകമ്മിറ്റി ചെറിയ പെരുന്നാൾ സുദിനത്തിൽ ഏഴാമത് നയൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
നാദിദമക്ക് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിന് കരുത്തരായ കാസ്ക് ഖമിസിനെ അട്ടിമറിച്ച് സ്റ്റാർസ് ഓഫ് അബഹ ജേതാക്കളായി. വിന്നേഴ്ട്രോഫിയും ക്യാഷ്പ്രൈസും അബീർ മെഡിക്കൽ ഗ്രൂപ് റീജനൽ മാനേജർ മിസ്റ്റർ ഫെഡറിക്ക് കൽപറ്റയിൽനിന്നും സ്റ്റാർസ് ഓഫ് അബഹ മാനേജർ സൈഫു വയനാട് ഏറ്റുവാങ്ങി. റണ്ണേഴസ് ട്രോഫിയും ക്യാഷ് പ്രൈസും
ബിലാദ് എം.ഡി.മിസ്റ്റർ റഹൂഫിൽനിന്നും കാസ്ക് എഫ് സി മാനേജർ ഷമീർ ഏറ്റുവാങ്ങി. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ബസ്സാം(സ്റ്റാർസ് ഓഫ് അബ്ഹ), ഏറ്റവുംനല്ല സ്റ്റോപ്പർ ബാക്കായി അനസ് (സ്റ്റാർസ് ഓഫ് അബഹ), ടോപ് സ്കോറർ ബസ്സാം (സ്റ്റാർസ് ഓഫ് അബ്ഹ). ഗോൾകീപ്പറായി ആദിൽ (കാസ്ക്ക് എഫ്സി), ടൂർണമെൻറ്റിലെ ഏറ്റവും നല്ല ടീമായി (റിയാദ ലയൺസ് എഫ്സിയും) കരസ്തമാക്കി.
സോഷ്യൽ മീഡിയാ വയറൽ പാട്ട്ഫാമിലി (നിഷാദ് സുൽതാന, സജ്ന നിഷാദ്, ദിൽറുബാ നിഷാദ്.) അവതരിപ്പിച്ച സംഗീത വിരുന്ന് പരിപാടിക്ക് പൊലിമ നൽകി. ഖമീസിലെ പ്രമുഖ ടീമുകൾ മാത്രം കുത്തകയാക്കി വെച്ചിരുന്ന ഫുട്ബാൾ വിന്നേഴ്സ് ട്രോഫി ചെറിയ ടീം എന്ന രീതിയിൽ പരിഗണിച്ചിരുന്ന സ്റ്റാർസ് ഓഫ് അബഹ വിജയിച്ചതിൻറെ സന്തോഷത്തിൽ അബ്ഹ ടൗണിൽ പായസ വിതരണവും ആഘോഷവും സംഘടിപ്പിച്ചു. തങ്ങളെ അവഗണിച്ചിരുന്ന വർക്ക് നൽകിയ മധുര പ്രതികാരമാണ് സ്റ്റാർസ് ഓഫ് അബഹയുടെ വിജയമെന്ന് മാനേജർ സൈഫു വയനാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.