ലോക്ക്​ഡ്​ ഹ്രസ്വചിത്രത്തി​െൻറ ശിൽപികൾ

ലോക്​ ഡൗണിൽ കുടുങ്ങിയ പ്രവാസി കുടുംബത്തി​െൻറ കഥയുമായി 'ലോക്ക്​ഡ്​'

ദമ്മാം: കോവിഡ​്​ ​പ്രതിസന്ധിയിൽ​ അപ്രതീക്ഷിതമായി അനുഭവിക്കേണ്ടി വന്ന ​േലാക്​ഡൗണിൽ​ ഒരു പ്രവാസി കുടുംബത്തിന്​ നേരിടേണ്ടി വന്ന അതിസങ്കീർണമായ അനുഭവങ്ങൾക്ക്​ ചലച്ചിത്രഭാഷ്യമൊരുക്കി പ്രവാസികൾ.സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസിമലയാളികൾ​​ ആദ്യമായാണ്​ ഒരു ലഘു ചിത്രം ​അഭ്രപാളിയിലെത്തിക്കുന്നത്​. കൗമാര കാലത്ത്​ ഒപ്പം കൊണ്ട്​ നടക്കുകയും പ്രവാസ ജീവിതാവസ്ഥയിൽ മനസിലടക്കിവെക്കുകയും ചെയ്​ത കലാപ്രവർത്തനങ്ങളെ ഒരു സംഘം ചെറുപ്പക്കാർ പൊടിതട്ടിയെടുത്തതാണ്​ ചിത്രത്തി​െൻറ പിറവിക്ക്​ ഇടയാക്കിയത്​.

എൽ.ഒ.ഇ മീഡിയയുടെ ബാനറിൽ മുൻ അധ്യാപകനും കലാപ്രവർത്തകനുമായ ഷാമിൽ ആനക്കാട്ടിൽ ആണ്​ രചനയും സംവിധാനവും നിർവഹിച്ച്​ ചിത്രം അണിയിച്ചൊരുക്കിയത്​. പലർക്കും ജീവിതാനുഭവങ്ങളിൽ ഒരിക്കലും മറക്കാത്ത ഏഡുകൾ സമ്മാനിച്ച കാലമാണ്​ ലോക്​ ഡൗണി​േൻറത്​. ജോലിയാവശ്യാർഥം മറുനാട്ടിൽ പോയ കുടുംബനാഥൻ മടങ്ങിവരാൻ കഴിയാതെ അവിടെ കുടുങ്ങുകയും നിറഗർഭിണിയായ ഭാര്യയും രണ്ട്​ മക്കളും ഗൾഫിൽ ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്ന അതിതീവ്രമായ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയാണ്​ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്​്​. ജുബൈലിലെ കലാസാംസ്​കാരിക മേഖലയിലെ നിരവധി പ്രവർത്തകർ ഇതിൽ വേഷമിട്ടിട്ടുണ്ട്​.

കേന്ദ്ര കഥാപാത്രമായ സൗമ്യയായി വേഷമിട്ടിരിക്കുന്നത്​ കോളജ്​ അധ്യാപികയും കലാകാരിയുമായ നവ്യ വിനോദ്​ ആണ്​. പവിത്ര സതീഷും ഷെയാനും മക്കളായി വേഷമിട്ടു. കുടുംബനാഥനായി എത്തുന്നത്​ രഞ്​ജു എടവണ്ണപ്പാറയാണ്​. സരിത, സ്വാതി മഹേന്ദ്രൻ, ബഷീർ വെട്ടുപാറ, മജീദ്​ ബാവ, ഷാമിൽ ആനിക്കാട്​, അസ മെഹ്​നാസ്​, അസ്​മൽ സഹാൻ, ജംഷീർ, ഇല്യാസ്​, യാസിർ മണ്ണാർക്കാട്​, സതീഷ്​, ഷീജ, നീതു, ഷിജി എന്നിവർ വിവിധ വേഷങ്ങളിൽ എത്തുന്നു. ഫസൽ പുഴയോരവും ജംഷീറും ആണ്​ കാമറ കൈകാര്യം ചെയ്​തിരിക്കുന്നത്​. ഷമീർ മുഹമ്മദ്​ എഡിറ്റിങ്​​ നിർവ്വഹിച്ചു. ശനിയാഴ്​ച​ സിനിമാ സാഹിത്യ മേഖലയിലെ നിരവധി പേരുടെ യൂട്യൂബ്​ ചാനലിലൂടെ ചിത്രം റിലീസ്​ ചെയ്യും. കോവിഡ്​ കാലമാണ്​ കോളജ്​ കാലത്തെ തങ്ങളുടെ അഭിനയ മോഹങ്ങളെ വീണ്ടും തട്ടിയുണർത്തി യാഥാർഥ്യമാക്കിയതെന്ന്​ ലോക്​ഡി​െൻറ പ്രവർത്തകർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.