സൗദിയിൽ കൂടുതൽ മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്​കരണം

ജിദ്ദ: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പാക്കുന്നു. നിയമം, വിദ്യാഭ്യാസം, റസ്​റ്റാറൻറുകൾ, കഫേകൾ, ഹൈപർമാർക്കറ്റുകൾ എന്നീ രംഗത്തെ ജോലികളിൽ സ്വദേശിവത്​ക്കരണം ഉടൻ ആരംഭിക്കുമെന്ന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ അൽരാജിഹി പറഞ്ഞു.

കരാറുകാരുടെയും കൺസൾട്ടിങ്​ പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്​ചക്കിടയിലാണ് മന്ത്രി​ ഇക്കാര്യം പറഞ്ഞത്​. സ്വദേശികൾക്ക്​ എല്ലാ വകുപ്പുകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്​. യൂനിവേഴ്​സിറ്റി വിദ്യാർഥികളെ ശാക്തീകരിക്കാനും ഒഴിവുസമയങ്ങളിൽ തൊഴിൽ വിപണിയിൽ അവരെ ഉൾപ്പെടുത്താനും ശ്രമിക്കും.

മന്ത്രാലയങ്ങൾ, അർധ ഗവൺമെൻറ്​ സ്ഥാപനങ്ങൾ, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ജോലിയിലേർപ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം പൂർത്തിയാക്കിയിട്ടുണ്ട്​. അവർക്ക്​ മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നു​. കരാർ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി​​​​​​​​​​ സ്വദേശികളുമായി കരാറുണ്ടാക്കുന്നത്​ വർധിപ്പിക്കുമെന്നും വ്യക്തമാക്കി. സ്വകാര്യമേഖലയുമായി സഹകരിച്ച്​ തൊഴിൽ വിപണിക്കാവശ്യമായ പദ്ധതികൾ രൂപപ്പെടുത്താൻ മന്ത്രാലയം ശ്രമിച്ചിട്ടുണ്ട്​. ഇതിനായി നിരവധി ശിൽപശാലകൾ സംഘടിപ്പിച്ചു.

സൗദിയിലെ തൊഴിൽ വിപണി വികസിപ്പിക്കുക, അതി​െൻറ കാര്യക്ഷമത വർധിപ്പിക്കുക, ആഗോള തൊഴിൽ വിപണികളെ ആകർഷിക്കുക, ഉയർന്ന മത്സരശേഷിയുണ്ടാക്കുക, കഴിവുള്ളവരെ വിപണിയിലേക്ക്​ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെല്ലാം​. 2019 - -2020 കാലഘട്ടത്തിൽ വിവിധ സ്വദേശീവത്​കരണ പരിപാടികളിലുടെ നല്ല ഫലങ്ങൾ കൈവരിക്കാനായിട്ടുണ്ട്​​.

4,20,000ലധികം സ്വദേശി പുരുഷന്മാർക്കും സ്​ത്രീകൾക്കും തൊഴിൽ നൽകാനായി​. മന്ത്രാലയത്തി​െൻറ പുതിയ സർവിസ്​ പോർട്ടലായ 'ഖുവാ'യുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന്​ സ്ഥാപനങ്ങളോട്​ മന്ത്രി ആവശ്യപ്പെട്ടു. ഒാൺലൈനിൽ സേവനങ്ങൾ എളുപ്പമാക്കിയതിനാൽ ഒാഫീസുകളെത്തി നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - LOCALIZATION POLICIES IN SAUDI ARABIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.