മിന്നലും മഴയുമുണ്ടാവുമെന്ന് മുന്നറിയിപ്പ്

യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വ്യഴാഴ്ച മുതൽ മിന്നലും മഴയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ മഴ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഹാഇൽ മേഖലയിലെ ബഖാഅ, അൽ-ഗസാല, ആഷ് ഷിനാൻ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.

ഹാഇൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും തോടുകളിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ചില പ്രദേശങ്ങളിൽ നേരിയ മഴക്കും പൊടിക്കാറ്റിനും സാധ്യത. പൊടിപടലങ്ങൾ നിറയാനിടയുണ്ടെന്നാൽ കാഴ്ച കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കി.

മക്ക, മദീന, കിഴക്കൻ മേഖല, വടക്കൻ മേഖലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങൾ വരും ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളാണ്. അൽഉല, യാംബു, മഹ്ദ്, നാരിയ, അൽ-ഖുറായാത്ത്, അൽഉല, വാദി അൽ-ഫറ, അൽ-ഹനാകിയ, ഖൈബർ, അൽ-ഐസ്, ബദർ, ഹഫർ അൽ-ബാത്വിൻ, ഖഫ്ജി, വടക്കൻ അതിർത്തി പ്രവിശ്യ, അറാർ, റഫ്ഹ, ത്വാഇഫ്, അൽ-ജുമും, അൽ-കാമിൽ, ഖുലൈസ്, മെയ്‌സാൻ തുടങ്ങിയ പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി കേന്ദ്രം അറിയിച്ചു.

തബൂക്ക്, അൽ-ജൗഫ്, ജിദ്ദ, ഉംലജ്, സകാക്ക, തൈമ, അൽ-വജ്ഹ്, ദുമാ അൽ-ജൻഡൽ, തുറൈഫ്, തബർജൽ, റാബിഖ് എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കാമെന്ന് എൻ.സി.എം അറിയിച്ചു. അൽ-ഖുൻഫുദ, അൽ-ലൈത്ത്, അൽ-അർദിയാത്ത്, അദം എന്നീ പ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. റിയാദ്, അൽ-ഖസിം, തബൂക്ക്, അസീർ, ജിസാൻ, അൽ-ബഹ എന്നീ മേഖലകളിൽ മിന്നലിനൊപ്പം സജീവമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Tags:    
News Summary - Lightning and Rain Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.