റിയാദ്: ലിഫ്റ്റിെൻറ കേടുപാടുകൾ തീർക്കുന്നതിനിടെ അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു. പാലക്കാട് കാരാകുറിശ്ശി സ്വദേശി പറയൻകുന്നത്ത് പി.കെ. മധു (30) ആണ് റിയാദിലുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്.
ലെക്സസ് വാഹനങ്ങളുടെ സൗദി അറേബ്യയിലെ അംഗീകൃത ഡീലറായ അബ്ദുല്ലത്തീഫ് ജമീൽ കമ്പനിയുടെ റിയാദ് എക്സിറ്റ് ആറിലെ ഷോറൂം ബിൽഡിങ്ങിലാണ് സംഭവം. ഇവിടത്തെ ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും മെയിൻറനൻസ് കരാറെടുത്ത കമ്പനിയിലെ ടെക്നീഷ്യനാണ് മധു. ബുധനാഴ്ച വൈകീട്ട് അേഞ്ചാടെ ലിഫ്റ്റ് നന്നാക്കാനാണ് മധു ഷോറൂമിലെത്തിയത്.
ആള് തിരിച്ചുവരാത്തതിനെ തുടർന്ന് പിറ്റേന്ന് രാവിലെ കരാർ കമ്പനിയിൽനിന്ന് ആളുകൾ ഷോറൂമിലേക്ക് അന്വേഷിച്ചുവരുകയായിരുന്നു. തുടർന്ന് ഷോറൂം സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കെട്ടിടത്തിെൻറ ഏറ്റവും താഴെ ലിഫ്റ്റിെൻറ വെല്ലിൽ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിൽ മാത്രമാണ് പരിക്കുള്ളത്. പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആറു വർഷമായി റിയാദിൽ ജോലി ചെയ്യുന്ന മധു അവിവാഹിതനാണ്. പരേതനായ ശ്രീധരനാണ് പിതാവ്. മാതാവ്: ദേവകി. സഹോദരി: പ്രിയ.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാനായുള്ള നടപടികൾ ആരംഭിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകരായ മാമുക്കോയ തറമേൽ, സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.