അ​ൽ​ഉ​ല​യി​ൽ ആ​രം​ഭി​ച്ച നാ​ര​ങ്ങ​മേ​ള​യി​ൽ​നി​ന്ന്

കാർഷിക സമ്പൽസമൃദ്ധി ഉയർത്തിക്കാട്ടി അൽഉലയിൽ നാരങ്ങമേളക്ക് തുടക്കം

ജിദ്ദ: അൽഉലയിൽ നാരങ്ങമേള ആരംഭിച്ചു. അൽഉല ഗവർണറേറ്റിനു കീഴിലെ റോയൽ കമീഷനാണ് സംഘാടകർ. രണ്ടാം തവണയാണ് ഇത് നടക്കുന്നത്. പ്രദേശത്തെ കൃഷിയിടങ്ങളിൽ വിളയുന്ന വിവിധതരം നാരങ്ങയുടെ പ്രദർശനവും വിൽപനയുമാണ് നടക്കുന്നത്.


അൽഉലയുടെ കാർഷിക സമ്പൽസമൃദ്ധിയെ ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേള ഈ മാസം മുഴുവൻ വാരാന്ത്യ ദിവസങ്ങളിലാണ് നടക്കുന്നത്. അൽഉല കൃഷിയിടങ്ങൾ നാരങ്ങ ഉൽപാദനത്തിന് പ്രസിദ്ധമാണ്. 4,700 കൃഷിത്തോട്ടങ്ങൾ പ്രദേശത്തുണ്ട്. ഇതിൽ രണ്ട് ലക്ഷത്തിലധികം വിവിധതരം നാരങ്ങമരങ്ങളുണ്ട്. സീസണിൽ ആയിരക്കണക്കിന് ടൺ പഴങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് ഈ കൃഷിത്തോട്ടങ്ങൾ.

Tags:    
News Summary - Lemon fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.