മക്ക: കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സാമൂഹിക സുരക്ഷ സ്കീം പ്രകാരമുള്ള മരണാനന്തര സഹായ വിതരണവും നാളെ മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലപ്പുറം വാരിയൻകുന്നൻ ടൗൺഹാളിൽ വൈകീട്ട് മൂന്ന് മണിക്ക് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. കെ.എം.സി.സിയുടെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്ന് വിവിധ സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായ വിതരണം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും.
മുസ്ലിംലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മാസ്റ്റർ, എം.എൽ.എമാരായ ഉബൈദുള്ള, പി.കെ ബഷീർ, ഷംസുദ്ദീൻ, വനിത ലീഗ് നേതാക്കളായ അഡ്വ. നജ്മ തബ്ശീറ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറി ജൽസിമിയ, സക്കീന പുൽപാടൻ, പി.എച്ച് ആയിശ ബാനു, സി.പി സൈതലവി, മറ്റു ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കൾ, വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കൾ എന്നിവർ അതിഥികളായി പങ്കെടുക്കും.
വൈകീട്ട് ആറ് മുതൽ സൂഫി ഗായകൻ ളിറാർ അമിനി നയിക്കുന്ന ഗസൽ സന്ധ്യ ഉണ്ടായിരിക്കും. സംഘാടക സമിതി യോഗത്തിൽ കെ.എം.സി.സി മക്ക നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, എം.സി നാസർ, അൻസാർ കൊണ്ടോട്ടി, സക്കീർ കാഞ്ഞങ്ങാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.