അല്‍ജൗഫ് പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരണയോഗത്തിൽനിന്ന്

അല്‍ജൗഫ് പ്രവാസി സാഹിത്യോത്സവ്: സംഘാടക സമിതി രൂപവത്കരിച്ചു

സകാക: രിസാല സ്റ്റഡി സർക്കിൾ (ആര്‍.എസ്.സി) അല്‍ജൗഫ് സോണ്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് പ്രവാസി സാഹിത്യോത്സവിെൻറ സംഘാടക സമിതി രൂപവത്കരിച്ചു.

ഈ മാസം 25-ന് സകാകയിലാണ് സാഹിത്യോത്സവ് അരങ്ങേറുന്നത്. സൗദി ഈസ്റ്റിലെ 10 സോണുകളിലായി നടക്കുന്ന പ്രവാസി സാഹിത്യോത്സവിെൻറ ഭാഗമായാണ് അല്‍ജൗഫിലും സാഹിത്യ മേള സംഘടിപ്പിക്കുന്നത്.

കലാ-സാഹിത്യ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങളിലായി 80-ല്‍പരം മത്സരയിനങ്ങളാണ് സാഹിത്യോത്സവിെൻറ പ്രധാന ആകര്‍ഷണം.

30 വയസ് തികയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അടിസ്ഥാനത്തിൽ നടക്കുന്ന കാമ്പസ് സാഹിത്യോത്സവും ഇത്തവണ വിപുലമായി നടക്കും.

സകാക ഐ.സി.എഫ് ഹാളില്‍ നടന്ന സമിതി രൂപവത്കരണ യോഗം ഐ.സി.എഫ് സൗദി നാഷനല്‍ പ്രസിഡൻറ് അബ്ദുറശീദ് സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ സെക്രട്ടറി ഡോ. നൗഫല്‍ അഹ്‌സനി സന്ദേശപ്രഭാഷണം നടത്തി. നാഷനല്‍ ഇ.ബി അംഗം അബ്ദുല്‍ ഖാദിര്‍ ജീലാനി സമിതി പ്രഖ്യാപിച്ചു.

അബ്ദുറശീദ് എരഞ്ഞിമാവ് (ചെയർമാൻ), സുധീര്‍ ഹംസ (കണ്‍വീനര്‍) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് നിലവില്‍ വന്നത്. സംഗമത്തില്‍ ശാഹിദ് മുക്കം സ്വാഗതവും ഉബൈദ് താനൂര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Al-Jouf Expatriate Literature Festival: Organizing committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.