ഹാർമോണിയസ് കേരള ടിക്കറ്റ് എവർഷൈൻ ഇൻറർനാഷനൽ സ്കൂൾ ചെയർമാൻ ജോൺസൻ കീപ്പള്ളിക്ക് ഷബീർ ചാത്തമംഗലം കൈമാറുന്നു
ദമ്മാം: ‘ഗൾഫ് മാധ്യമം’ ഡിസംബർ 26ന് ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ രണ്ടാം സീസൺ സംഗീത സന്ധ്യയുടെ ടിക്കറ്റ് വിൽപന സൗദി കിഴക്കൻ പ്രവിശ്യയിൽ പുരോഗമിക്കുന്നു. ടിക്കറ്റ് സ്വന്തമാക്കാൻ ആളുകളിൽനിന്ന് തണുപ്പിനും തടയാനാവാത്ത ആവേശമാണ് പ്രകടമാകുന്നത്. പുറത്ത് മരുഭൂമി കോച്ചുന്ന തണുപ്പാണെങ്കിലും ദമ്മാം സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉള്ളിൽ നല്ല ഇളം ചൂടിലിരുന്ന് പരിപാടികൾ ആസ്വദിക്കാനാവുമെന്നതാണ് ആളുകളെ ആകർഷിക്കുന്നത്.
ജുബൈലിലെ ബാച്ചിലർ അക്കമൊഡേഷണിൽ ഹഫ്‌സൽ കൊണ്ടോട്ടിക്ക് നിഹ്മത്തുല്ല ടിക്കറ്റ് കൈമാറുന്നു
തണുപ്പ് ഒരു പ്രശ്നമേയല്ല, പാട്ടും ആട്ടവും ചിരിയുമൊക്കെ ചേരുന്ന കലോത്സവം കൊണ്ടാടാനെന്ന് പറയുകയാണ് കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹം. മലയാളികളുടെ പ്രിയപ്പെട്ട എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ ഷോ ദമ്മാം സ്പോർട്സ് സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ അക്ഷരാർഥത്തിൽ ആഘോഷ രാവൊരുക്കും. നടി പാർവതി തിരുവോത്ത്, നടൻ അർജുൻ അശോക്, ഡാൻസർ റംസാൻ മുഹമ്മദ്, ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സ്കറിയ, ഗോകുൽ ഗോപകുമാർ, ഹാസ്യകലകാരൻ സിദ്ധിഖ് റോഷൻ, അവതാരകൻ മിഥുൻ രമേശ് എന്നിവരാണ് എം.ജിയോടൊപ്പം വേദിയിൽ ഉത്സവമേളം തീർക്കുക. ദമ്മാം, ഖോബാർ, ജുബൈൽ, ഖഫ്ജി, അൽ അഹ്‌സ എന്നിവിടങ്ങളിലാണ് ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, പ്രീമിയം, വി.ഐ.പി വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ദമ്മാം അബീർ മെഡിക്കൽ സെൻറർ, ദമ്മാം കാസ റസ്റ്റോറൻറ്, ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ദാന മാൾ, ഡ്രീം ചായ് ലുലു ദമ്മാം എന്നിവിടങ്ങളിൽനിന്ന് നേരിട്ട് ടിക്കറ്റുകൾ സ്വന്തമാക്കാം. ദമ്മാം, ഖോബാർ, ജുബൈൽ എന്നിവിടങ്ങളിലെ സാമൂഹികസാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ ഇതിനകം ടിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ദമ്മാമിലും ഖോബാറിലും +966 55 928 0320, +966 50 450 7422 എന്നീ നമ്പറുകളിലും ജുബൈലിൽ 055 663 7394, 050 156 9738 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ആസ്വാദകർക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം ഒരുക്കുന്നതിന് പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഹാർമോണിയസ് കേരള പ്രോഗ്രാം കോഓഡിനേറ്റർ റഷീദ് ഉമർ അറിയിച്ചു.
ടിക്കറ്റ് നിരക്ക്
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി എന്നീ കാറ്റഗറികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ കാറ്റഗറി: ഒരു ടിക്കറ്റിന് 30 സൗദി റിയാൽ; നാല് ടിക്കറ്റുകൾക്ക് 100 റിയാൽ. ഗോൾഡ് കാറ്റഗറി: ഒരു ടിക്കറ്റിന് 50 റിയാൽ; നാല് ടിക്കറ്റുകൾക്ക് 175 റിയാൽ. പ്ലാറ്റിനം കാറ്റഗറി: ഒരു ടിക്കറ്റിന് 150 റിയാൽ; നാല് ടിക്കറ്റുകൾക്ക് 500 റിയാൽ. വി.ഐ.പി കാറ്റഗറി: ഒരു ടിക്കറ്റിന് 500 സൗദി റിയാൽ; നാല് ടിക്കറ്റുകൾക്ക് 1750 സൗദി റിയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.