ജിദ്ദ: മക്കയിൽ നിന്ന് മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. രണ്ട് പേർ മക്കയിലെ ആശുപത്രികളിൽ ചികിൽസയിലാണ്. ഇതിലൊരാൾ കോഴിക്കോട് സ്വദേശിയാണ്. 310 തീർഥാടകരാണ് അവസാന സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യയിൽ നിന്നുള്ള അവസാന സംഘം ചൊവ്വാഴ്ച മക്ക വിടും. ഇതോടെ ഇൗ വർഷം സർക്കാർ ഹജ്ജ് കമ്മിറ്റികൾ മുഖേന എത്തിയ തീർഥാടകർ മക്കയോട് വിടപറയും. 1,24,882 പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് സർക്കാർ കമ്മിറ്റികൾ വഴി എത്തിയത്.
ആറ് സ്ത്രീകൾ ഹജ്ജിന് എത്തിയ ശേഷം പ്രസവിച്ചു. 190 ഒാളം പേർ മരിച്ചു. സ്വകാര്യഗ്രൂപ് വഴി വന്നവർ നേരത്തെ മടങ്ങി. കേരളത്തിൽ നിന്ന് 23 കുട്ടികളടക്കം 11807 പേരാണ് സർക്കാർ ക്വാട്ടയിൽ എത്തിയത്. ഇതിൽ 305 പേർ ലക്ഷദ്വീപിൽ നിന്നും 35 പേർ മാഹിയിൽ നിന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.