ദേ​ശീ​യ സ്‌​കൗ​ട്ട് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത അ​ബ​ഹ​യി​ലെ ലാ​ന അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഒ​ഫിഷ്യ​ൽ​സും

ദേ​ശീ​യ സ്‌​കൗ​ട്ട് ക്യാ​മ്പി​ൽ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ലാ​ന സ്കൂ​ൾ

അ​ബ​ഹ: ന​വം​ബ​ർ 28 മു​ത​ൽ 30 വ​രെ ന​ട​ന്ന സൗ​ദി ദേ​ശീ​യ സ്‌​കൗ​ട്ട് ക്യാ​മ്പി​ൽ അ​ബ​ഹ​യി​ലെ ലാ​ന അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. സൗ​ദി​യി​ൽ​നി​ന്നു​ള്ള സ്‌​കൗ​ട്ടി​ങ്​ പ്ര​തി​ഭ​ക​ളു​ടെ പ്ര​തി​സ​ന്ധി കൈ​മാ​റ​ൽ ക​ഴി​വു​ക​ളും ടീം ​വ​ർ​ക്ക് മി​ക​വു​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ സ്കൂ​ളി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച ഇ​വ​ർ സ്വ​ർ​ണ മെ​ഡ​ലു​ക​ളും വെ​ള്ളി മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​ക്കി. പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം, സ​ന്ദേ​ശ വി​നി​മ​യം കൂ​ടാ​തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ആ​വി​ഷ്കാ​ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

സ്‌​കൂ​ൾ ടീം ​ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്യാ​മ്പ് സ​മാ​പ​ന ച​ട​ങ്ങി​ൽ സ്കൂ​ളി​നെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ജു എ​സ്. ഭാ​സ്ക​ർ, അ​ധ്യാ​പ​ക​ൻ ഷു​ഹൈ​ബ് തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നും അ​വ​രു​ടെ നേ​ട്ട​ങ്ങ​ൾ​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Tags:    
News Summary - Lana School-national scout camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.