ലേ​ഡീ​സ്​ ഒ​ൺ​ലി യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന റി​യാ​ദി​ലെ മ​ല​യാ​ളി സം​ഘം

ലേ​ഡീ​സ്​ ഒ​ൺ​​ലി യാ​ത്ര​ക​ളും

റി​യാ​ദ്: പ്ര​വാ​സി പെ​ൺ സൗ​ഹൃ​ദ​ക്കൂ​ട്ട​ങ്ങ​ളി​ലും യാ​ത്ര​ക​ൾ സ​ജീ​വ​മാ​ണ്. സൗ​ദി അ​റേ​ബ്യ​യു​ടെ ഉ​ള്ള​റ​ക​ളി​ലെ സം​സ്കാ​ര​വും ജീ​വി​ത​രീ​തി​യും ച​രി​ത്ര​വും പ്ര​കൃ​തി​യൊ​രു​ക്കി​യ കാ​ഴ്ച്ച​ക​ളും ആ​സ്വ​ദി​ക്ക​ലാ​ണ് ഈ ​യാ​ത്ര​ക​ളു​ടെ ഉ​ദ്ദേ​ശ്യം. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ചാ​ണ് യാ​ത്ര​ക​ളെ​ല്ലാം ന​ട​ത്തു​ന്ന​ത്.

സൗ​ദി​യി​ൽ സ്വ​ത​ന്ത്ര​വും സു​ര​ക്ഷി​ത​വു​മാ​യി ഏ​ത് സ​മ​യ​ത്തും നി​ർ​ഭ​യ​ത്വ​ത്തോ​ടെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്നു​ണ്ട്. യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന സ്വ​ദേ​ശി വ​നി​ത​ക​ൾ യാ​ത്ര​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​ന്ദ​ർ​ശി​ക്കേ​ണ്ട പു​തി​യ മേ​ഖ​ല​ക​ൾ പ​റ​ഞ്ഞു​ത​രു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് റി​യാ​ദി​ലെ സ്ത്രീ ​യാ​ത്ര സം​ഘാം​ഗം നി​മി​ഷ ബി​നീ​ഷ് പ​റ​ഞ്ഞു.

ഈ ​രാ​ജ്യം സ്ത്രീ​ക​ൾ​ക്ക് ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ​വും ബ​ഹു​മാ​ന​വും മു​ൻ​ഗ​ണ​ന​യും എ​ത്ര ആ​ഴ​മേ​റി​യ​താ​ണെ​ന്ന് ന​മ്മ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത് യാ​ത്ര​ക​ളാ​ണ്. നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്ന പ്ര​വാ​സം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ സ​മ്മ​ർ​ദ​ങ്ങ​ളി​ല്ലാ​തെ മ​റ്റൊ​ന്നും സ​മ്മാ​നി​ക്കു​ന്നി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ് ട്രാ​വ​ൽ ഗ്രൂ​പ് ആ​രം​ഭി​ച്ച​തെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. വി​നോ​ദ​യാ​ത്ര​യോ​ടൊ​പ്പം പ​ഠ​നം കൂ​ടി​യാ​ണ് യാ​ത്ര​ക​ളെ​ന്നും രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കു​ള്ള തൊ​ഴി​ൽ, സം​രം​ഭ​ക സാ​ധ്യ​ത​ക​ളെ കു​റി​ച്ച​റി​ഞ്ഞ്​ മ​ല​യാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള നെ​റ്റ്​​വ​ർ​ക്ക് ഒ​രു​ങ്ങു​ന്ന​താ​യും നി​മി​ഷ പ​റ​ഞ്ഞു. സം​ഘം ചേ​ർ​ന്ന് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​യാ​ണ് അ​ടു​ത്ത പ​ദ്ധ​തി. ഇ​തി​നാ​യി പ്ര​ധാ​ന ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും യാ​ത്രാ​സം​ഘം പ​റ​ഞ്ഞു. സ്മി​ത രാം​ദാ​സ്, നീ​തു ബാ​ബു, ഹ​ഫ്‌​സ സ​ലിം, മീ​ര രാ​മ​ച​ന്ദ്ര​ൻ, ജ​സീ​ന അ​ഫ്സ​ർ, രാ​ജ​ശ്രീ ബൈ​ജു, ര​ശ്മി സി. ​രാ​ജ്, ജെ​യ്നി ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് റി​യാ​ദി​ലെ സ്ത്രീ ​യാ​ത്രാ​സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Ladies only trips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.