പൊതുമാപ്പ്: തൊഴില്‍ മന്ത്രാലയവും സുരക്ഷാവിഭാഗവും സംയുക്ത നീക്കത്തിന് ധാരണ

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 90 ദിവസത്തെ പൊതുമാപ്പി​െൻറ കാലാവധിയില്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷ വിഭാഗവും സംയുക്ത നീക്കത്തിന് ധാരണയായി. 
പദ്ധതിയുടെ മുന്നോടിയായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൗദി പൊതുസുരക്ഷ വിഭാഗം മേധാവി ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍മുഹ്രിജുമായി പ്രത്യേക യോഗം ചേര്‍ന്നു. തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗത്തിന് പുറമെ റോഡ് സുരക്ഷ, പൊലീസ്, പാട്രോളിങ് എന്നീ വിഭാഗങ്ങളെ പരിശോധന സംഘത്തിൽ ഉള്‍പ്പെടുത്താന്‍ ഇരു വിഭാഗവും ധാരണയിലെത്തി. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന വിദേശികള്‍, അനധികൃതമായി തൊഴിലെടുക്കുന്നവര്‍, നിയമവരുധര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അഭയവും ഇതര സഹായവും നല്‍കുന്നവര്‍ എന്നിവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത ദിവസങ്ങളില്‍ ഊർജ്ജിതമാക്കും. വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും വാഹന സൗകര്യം നല്‍കുന്ന ഡ്രൈവര്‍മാരിലും വാഹന ഉടമകളിലും നിയമലംഘകരുണ്ടെന്ന് പരിശോധന വിഭാഗത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. 
ഒളിച്ചോടിയ വീട്ടുവേലക്കാരെയും അവർക്ക് അഭയം നല്‍കുന്നവരെയും പരിശോധനയിൽ കണ്ടെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Labur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.