?????? ??????????????????????? ????? ??????? ?????????? ??????

കായിക ഉത്സവമായി ‘ഫിറ്റ്’ കളിയരങ്ങ് സീസൺ മൂന്ന്​


ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫോറം ഫോർ ഇന്നവൊറ്റിവ് തോട്ട്​സ് (ഫി റ്റ്) സംഘടിപ്പിച്ച കളിയരങ്ങ് സീസൺ മൂന്ന്​ ഉത്സവാന്തരീക്ഷത്തിൽ നടന്നു. 300ലധികം കുട്ടി പ്രതിഭകളും അവരുടെ രക്ഷിത ാക്കളും പ​െങ്കടുത്ത പരിപാടിയിൽ 40ഒാളം കായികമത്സരങ്ങൾ നടന്നു. ജിദ്ദ ഫലസ്​തീൻ സ്ട്രീറ്റിലെ അൽദുർറ വില്ലയിൽ രാവിലെ ഒമ്പതിന്​ ആരംഭിച്ച കളിയരങ്ങിൽ കുട്ടികൾ ആടിയും ചാടിയും കളിച്ചുല്ലസിച്ചു. ഫുട്ബാൾ മത്സരത്തോടെ പരിപാടികൾക്ക്​ തുടക്കമായി. ടാലൻറ് ടീൻസ് ജേതാക്കളായി. വൈകീട്ട്​ അഞ്ചിന് മത്സരാർഥികൾ പങ്കെടുത്ത മാർച്ച പാസ്​റ്റോടെ ഒൗദ്യോഗിക ചടങ്ങുകൾക്ക്​ തുടക്കമായി. വിവിധ വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച കുരുന്നുകൾ ബലൂണുകൾ പറത്തി ഗ്രൗണ്ടിൽ അണിനിരന്നത്​ ആകർഷകമായി. അൽമാവാരിദ് സ്കൂൾ കായികാധ്യാപകനും കരാട്ടെ മാസ്​റ്ററുമായ ഷുക്കൂറി​​െൻറ നേതൃത്വത്തിൽ അൽഹുദാ കരാട്ടെ ക്ലബ്​ അഭ്യാസപ്രകടനം കാഴ്​ചവെച്ചു. ജിദ്ദ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ മുഹമ്മദ് ഗസൻഫർ ആലം മേള ഉദ്ഘാടനം ചെയ്തു. ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം ജഹ്ഫർ കല്ലിങ്ങപാഠം, ആസിം മുഹമ്മദ്, ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് വി.പി മുസ്തഫ, സെക്രട്ടറി ശിഹാബ് താമരക്കുളം, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മജീദ് പുകയൂർ, ജില്ല കമ്മിറ്റി ചെയർമാൻ ബാബു നഹ്ദി, ആക്റ്റിങ് പ്രസിഡൻറ് വി.പി ഉനൈസ്, ഭാരവാഹികളായ ഇല്ലിയാസ് കല്ലുങ്കൽ, കെ.ടി ജുനൈസ്, മജീദ് അരിമ്പ്ര, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, സുൾഫിക്കർ ഒതായി, ഗഫൂർ മങ്കട, നാസർ കാടാമ്പുഴ, ഫിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എൻ.എ ലത്തീഫ്, പി.വി ഷഫീഖ്, നാസർ കല്ലിംഗപ്പാടം, നൗഫൽ ഉള്ളാടൻ, ഉനൈസ് കരിമ്പിൽ, അഫ്സൽ നാറാണത്ത്​, എം.പി ബഷീറലി, മുസ്തഫ വാക്കാലൂർ എന്നിവർ സംബന്ധിച്ചു.


പ്രോഗ്രാം കൺവീനർ അബു കാട്ടുപാറ സ്വാഗതവും കോഒാഡിനേറ്റർ ജഹ്ഫർ വെന്നിയൂർ നന്ദിയും പറഞ്ഞു. രാത്രി 12 വരെ നീണ്ട മത്സരങ്ങൾ അഞ്ച്​ വേദികളിലായാണ് നടന്നത്. ബഡ്‌സ്, കിഡ്‌സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ നടന്നു. ഓരോ മത്സര ശേഷവും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും ട്രോഫികളും പങ്കെടുത്ത എല്ലാവർക്കും അനുമോദന സർട്ടിഫിക്കറ്റുകളും ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യന്മാർക്കു ട്രോഫികളും സമ്മാനിച്ചു.


രക്ഷിതാക്കൾക്ക്​ വേണ്ടിയും വിവിധ മത്സരങ്ങൾ നടന്നു. കളിയരങ്ങിനോടനുബന്ധിച്ചു ഫിറ്റ് കൾച്ചറൽ വിഭാഗം ഒരുക്കിയ പ്രഫ. അസ്‌ലം മെമ്മോറിയൽ പവലിയൻ ശ്രദ്ധേയമായി. പുസ്തക പ്രദർശനം, ആനുകാലിക വിഷയങ്ങളിലുള്ള ചർച്ചകൾ, ചിത്ര രചന, ക്വിസ്​ മത്സരങ്ങൾ എന്നിവ കൊണ്ടും പവലിയൻ സജീവമായിരുന്നു.

Tags:    
News Summary - ksa news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.