ഷാൻ അനുസ്മരണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് മുഖ്യപ്രഭാഷണം നടത്തുന്നു
ദമ്മാം: സംഘ്പരിവാർ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ എഡ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാെൻറ മയ്യിത്ത് നമസ്കാരവും അനുസ്മരണ യോഗവും ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാമിൽ സംഘടിപ്പിച്ചു. ആർ.എസ്.എസിനെതിരെ പ്രവർത്തിക്കുന്നത് ഒരു തെറ്റാണെങ്കിൽ അത് ആവർത്തിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫോറം കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് പറഞ്ഞു. ജാതിമത ഭേദമന്യേ ഏവർക്കും പ്രിയങ്കരനായ കെ.എസ്. ഷാെൻറ വേർപാട് നാട്ടുകാർക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏക തടസ്സം മുസ്ലിം സമുദായമാണെന്ന തിരിച്ചറിവിൽ മുസ്ലിംകൾക്കെതിരെ ഭീകരവാദവും തീവ്രവാദവും ആരോപിച്ച് പൊതുബോധത്തിെൻറ മനസ്സിൽ വിഷം കുത്തിവെക്കുകയാണ് സംഘ്പരിവാറെന്നും അതിെൻറ പരിണിതഫലങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഘടകം പ്രസിഡൻറ് സിറാജുദ്ദീൻ ശാന്തിനഗർ പറഞ്ഞു. കേരള ഗവൺമെൻറ് തീർത്തും ആർ.എസ്.എസിന് കീഴടങ്ങുന്ന പ്രവണതയാണ് കുറച്ചു നാളുകളായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഫോറം സൗദി നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് പുത്തൂർ ആരോപിച്ചു.
കെ.എം.സി.സി കിഴക്കൻ പ്രവിശ്യ സെക്രട്ടറി ഹമീദ് വടകര, പ്രവാസി സാംസ്കാരിക വേദി പ്രതിനിധി മുഹ്സിൻ ആറ്റശ്ശേരി, ഫോറം ദമ്മാം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി വി.എം. നാസർ പട്ടാമ്പി, ദമ്മാം ഈസ്റ്റ് ബ്ലോക്ക് പ്രസിഡൻറ് അലി മാങ്ങാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. മൻസൂർ ആലംകോട്, സുബൈർ നാറാത്ത്, ഷറഫുദ്ദീൻ എടശ്ശേരി, റിയാസ് കൊല്ലം തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.