റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ ‘കൃപ’ നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു. നോർക്ക നടപ്പാക്കുന്ന പദ്ധതികളായ നോർക്ക കാർഡ്, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, ക്ഷേമനിധി എന്നിവയിൽ കായംകുളം പ്രവാസികളെ അംഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായ ഷൈജു നമ്പലശേരി, ഇസ്ഹാഖ് ലവ്ഷോർ, ഷിബു ഉസ്മാൻ, കബീർ മജീദ്, സലിം കൊച്ചുണ്ണുണ്ണി, സൈഫ് കൂട്ടിങ്കൽ, പി.കെ ഷാജി, ഷബീർ വരിക്കപ്പള്ളി, അഷറഫ്, രഞ്ജിത്ത്, സമീർ പിച്ചനാട്ട്, സുധിർ മൂടയിൽ, ഷാജഹാൻ മജീദ്, കെ.ജെ അബ്ദുൽ റഷീദ്, നൗഷാദ് യാക്കൂബ്, സുനീർ എന്നിവർ പങ്കെടുത്തു. കായംകുളം പ്രവാസികളിൽ നിന്ന് ക്ഷേമ പദ്ധതികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സൈഫ് കൂട്ടുങ്ങൾ (0500439252), ഷിബു ഉസ്മാൻ (0531812055) എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.