കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ ഓണാഘോഷം ചെയർമാൻ ഷൈജു നമ്പലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. റിയാദ് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ ‘കൃപയോണം 2025’ എന്ന പേരിൽ അരങ്ങേറിയ പരിപാടി ചെയർമാൻ ഷൈജു നമ്പലശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്ഹാഖ് ലവ്ഷോർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. മുഖ്യാതിഥി ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നൽകി.
ഭാരവാഹികളായ കബീർ മജീദ്, പി.കെ. ഷാജി, അഷ്റഫ് കായംകുളം, സമീർ പിച്ചനാട്ട്, രഞ്ജിത്ത്, കെ.ജെ. അബ്ദുൽ റഷീദ്, നൗഷാദ് യാക്കൂബ്, സുധീർ മൂടയിൽ, വനിതാ പ്രതിനിധികളായ നിഖില സമീർ, മൃദുല വിനീഷ് എന്നിവർ സംസാരിച്ചു. റിയാദിലെയും പ്രാന്തപ്രദേശങ്ങളിലെയും കായംകുളം നിവാസികൾക്കായി മാത്രം നടത്തിയ ആഘോഷ പരിപാടിയിൽ മുത്തലിബ് കാലിക്കറ്റ്, കൃപ കുടുംബാംഗങ്ങളായ സുജി പെരിങ്ങാല, കൃഷ്ണകുമാർ, അനാറ റഷീദ്, സിയാദ്, ഇസ്ഹാഖ് ലവ്ഷോർ, റൽഹിയ അനസ്, റസാന അനസ്, അമീൻ, നിഷാൻ സലിം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദീക്ഷ വിനീഷിെൻറ നൃത്തവും മേളം ടീമിെൻറ ചെണ്ടമേളവും മാവേലിയും കുടുംബ സംഗമത്തിന് കൊഴുപ്പേകി.
സലിം തുണ്ടത്തിൽ, റഷീദ് ചേരാവള്ളി, ദേവദാസ് ഈരിക്കൽ, അമീൻ ഇക്ബാൽ, ബഷീർ കോയിക്കലേത്ത്, മിദ്ലാജ്, നിറാഷ്, ഷംസ് വടക്കേത്തലക്കൽ, താജ് മോൻ, അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ജോയിൻറ് ട്രഷറർ അനി ശംസുദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.