കോഴിക്കോട് കെ.എം.സി.സി ‘മിഠായിത്തെരു’ നാളെ

 റിയാദ്: കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക കലാസംഗമമായ ‘മിഠായിത്തെരു’ (ചാപ്റ്റർ -1) വെള്ളിയാഴ്ച സുലൈ റിമാ ഇസ്തിറാഹയിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മലബാറി​െൻറ കലാസാംസ്കാരിക പാരമ്പര്യവും രുചിവൈവിധ്യവും ഒരുമിച്ചു അനുഭവിക്കാവുന്ന കുടുംബ സൗഹൃദ വേദിയായിരിക്കും ‘മിഠായിത്തെരു’.

പരിപാടിയുടെ ഭാഗമായി മൈലാഞ്ചി ഫെസ്​റ്റ്​, കുട്ടികൾക്കായി വിവിധ കലാപരിപാടികളും ഗെയിമുകളും കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെ.എം.സി.സി കമ്മിറ്റികളും വനിതാ വിങ്ങും ഒരുക്കുന്ന മലബാറി​െൻറ രുചി മഹിമ വിളിച്ചോതുന്ന ഫുഡ് സ്​റ്റാളുകൾ, ഫാമിലി മീറ്റ്, പ്രമുഖ ഗായകർ അണിനിരക്കുന്ന ഗസൽ, മുട്ടിപ്പാട്ട്, സാഹിതി കലാ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കോൽക്കളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.

ഗസലുകളെയും മെഹ്ഫിലുകളെയും ബിരിയാണിയെയും പ്രണയിക്കുന്ന റിയാദിലെ കോഴിക്കോട് പ്രവാസികൾക്ക് ഒരുമിച്ചുകൂടാനും സൗഹൃദം പുതുക്കാനും, സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും അവസരം ഒരുക്കുന്ന വേദിയായിരിക്കും ‘മിഠായിത്തെരു’. സൊറ പറഞ്ഞിരിക്കാനും സുലൈമാനിയടിക്കാനും മന്തിയടിക്കാനും പാട്ടുകേട്ടിരിക്കാനും കോൽക്കളി കാണാനുമായി ഒരുക്കിയ ഈ പരിപാടിയിൽ വിവിധ മേഖലയിലുള്ള നേതാക്കൾ, ബിസിനസ് പ്രമുഖർ, കെ.എം.സി.സി നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാകമ്മിറ്റി നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Kozhikode KMCC New programme tommarow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.