ജിദ്ദ: റമദാനിൽ ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സമാഹരിച്ച സി.എച്ച് സെന്റർ ഫണ്ട് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടിന് ജില്ല ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ കൈമാറി. ശറഫിയ്യയിൽ നടന്ന ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിൽ വൈസ് പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു.
ഫണ്ട് ശേഖരണവുമായി സഹകരിച്ച ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളെയും യോഗം അഭിനന്ദിച്ചു.
വി.പി അബ്ദുൽറഹിമാൻ, ഡോ. ഇസ്മായിൽ മരിതേരി, മൻസൂർ മാസ്റ്റർ, ഹസ്സൻ കോയ, അബ്ദുൽ വഹാബ്, സുബൈർ വാണിമേൽ, സൈതലവി രാമനാട്ടുകര, ലത്തീഫ് പൂനൂർ, ഷബീറലി, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, അഷ്റഫ് എലത്തൂർ, ജലീൽ വടകര, കെ. സംജാദ്, ഹംസ മണ്ണൂർ, കോയ ഒളവണ്ണ, ജാബിർ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ടി.കെ. അബ്ദുൽറഹിമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.