കെ.​എം.​സി.​സി മ​ലേ​ഷ്യ ഉ​പാ​ധ്യ​ക്ഷ​ൻ ഇ.​ടി മു​ഹ​മ്മ​ദ് ഹാ​ജി ത​ല​പ്പാ​റ​ക്ക് കെ.​എം.​സി.​സി ജി​ദ്ദ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഇ.ടി. മുഹമ്മദ് ഹാജി തലപ്പാറക്ക് സ്വീകരണം നൽകി

ജിദ്ദ: ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയ കെ.എം.സി.സി മലേഷ്യ ഉപാധ്യക്ഷൻ ഇ.ടി. മുഹമ്മദ് ഹാജി തലപ്പാറക്ക് കെ.എം.സി.സി ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ജിദ്ദ മുന്നിയൂർ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി സ്വീകരണം നൽകി.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജിദ്ദ വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻറ് ജൈസൽ കുന്നേക്കാടൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, ഇ.ടി. മുഹമ്മദ് ഹാജിക്ക് ഉപഹാരം കൈമാറുകയും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ അദ്ദേഹത്തെ ഷാൾ അണിയിക്കുകയും ചെയ്തു.

ചടങ്ങിൽ വെച്ച് വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബൂബക്കറിനുള്ള ഉപഹാരം ജലാൽ തേഞ്ഞിപ്പലം നൽകി. ഗഫൂർ അൽ ഹാസ്‌മി, കോയമോൻ കുന്നുമ്മൽ, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ജംഷീർ മൂന്നിയൂർ, സാജിദ് മൂന്നിയൂർ, ഫൈസൽ മണക്കടവൻ, ശംസു വെമ്പാല, കരിം കൊടക്കാട്, കോയ മൂന്നിയൂർ, അൻവർ ചെമ്പൻ, മൻസൂർ തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട് സ്വാഗതവും ഇ.ടി. മുഹമ്മദ് ഹാജി തലപ്പാറ നന്ദിയും പറഞ്ഞു.

Tags:    
News Summary - E.T. Mohammed Haji gave a reception to Thalappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.