സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ
നജ്‌റാൻ: സമസ്ത ജനറൽ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാദിയുമായിരുന്ന ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ കെ.എം.സി.സി നജ്‌റാൻ കമ്മിറ്റി തീരാവേദനയോടെ അനുശോചനം രേഖപ്പെടുത്തി. പണ്ഡിതശ്രേഷ്ഠനും സമുദായത്തിെൻറ മാർഗദർശിയുമായിരുന്ന അദ്ദേഹത്തിെൻറ വിയോഗം പണ്ഡിത ലോകത്തിനും പൊതുസമൂഹത്തിനും ഒരുപോലെ വലിയ വഴികാട്ടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇസ്‌ലാമിക പ്രബോധന രംഗത്തും വിജ്ഞാന പ്രസരണത്തിലും സമൂഹത്തിെൻറ മുന്നേറ്റത്തിലും ഉടനീളം ആലിക്കുട്ടി മുസ്‌ലിയാർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ തലമുറകളോളം സ്മരിക്കപ്പെടും. അറിവിെൻറ വെളിച്ചം പകർന്നുനൽകി സമുദായത്തെയും സമൂഹത്തെയും ശരിയായ ദിശയിൽ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അദ്ദേഹത്തിെൻറ വേർപാടിൽ ദുഃഖിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും ശിഷ്യഗണങ്ങൾക്കും സംഘടന സഹപ്രവർത്തകർക്കും ബന്ധുമിത്രാദികൾക്കും വലിയ ആഘാതം താങ്ങാനുള്ള ക്ഷമയും കരുത്തും ദൈവം നൽകി അനുഗ്രഹിക്കട്ടെയെന്നും കെ.എം.സി.സി നജ്‌റാൻ കമ്മിറ്റി തങ്ങളുടെ അനുശോചനസന്ദേശത്തിൽ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.