ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച ഒരു കുടുംബത്തിെൻറ കഥ വിശദമായി പറഞ്ഞ് ആരോ ഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി. സ്വകാര്യ ചാനലിലെ അഭിമുഖ പരിപാ ടിയിൽ ‘എപിഡെമോളജിക്കൽ’ അന്വേഷണത്തെയും കോവിഡ് വ്യാപനത്തിെൻറ ഘട്ടങ്ങളെയും പ്രതിരോധ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെയും കുറിച്ച് വിവരിക്കുന്നതിനിടയിലാണ് ഭാര്യയും ഭർത്താവും മക്കളും ഉൾപ്പെടുന്ന ഒരു കുടുംബത്തെ മുഴുവൻ കോവിഡ് പിടികൂടിയ അവസ്ഥയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. കോവിഡ് ബാധിച്ച് ഭാര്യ മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവർ മറ്റൊരു പട്ടണത്തിലെ ബന്ധുക്കളെ സന്ദർശിച്ചതായി ബോധ്യമായി. ആ നഗരത്തിലെ താമസത്തിനിടക്ക് നിരവധി വീടുകളിൽ മാറിമാറി അവർ സഞ്ചരിച്ചു. പല സംഗമങ്ങളിലും പെങ്കടുത്തു. ഇതിെൻറ ഫലമായി രണ്ട് കുടുംബങ്ങളിൽ കോവിഡ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്തു.
അതിനാൽ ആരോഗ്യം, പ്രതിരോധ ചികിത്സ, ശാസ്ത്രം, പകർച്ചവ്യാധി നിർമാർജനം എന്നിവയുടെ അടിസ്ഥാന നടപടികളിൽപ്പെട്ടതാണ് ‘എപിഡെമോളജിക്കൽ’ അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധതരം സ്പെഷാലിറ്റികളിൽ നിന്നുള്ള ഒരുകൂട്ടം വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് ഇത് നടത്തുന്നത്. ഏതെങ്കിലും കേസ് റിപ്പോർട്ട് ചെയ്താൽ അവർ ഇടപഴകിയ ആളുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച കൃതമായ അന്വേഷണങ്ങൾ നടത്തുന്നു. വീട്ടിൽ രോഗം ബാധിച്ചയാളുമായി ഇടകലർന്ന് കഴിഞ്ഞവരിൽ മാത്രം അന്വേഷണം പരിമിതപ്പെടുത്തുന്നില്ല. തൊഴിൽ, യാത്ര, സന്ദർശനം, പരിപാടികൾ, ഒത്തുച്ചേരൽ തുടങ്ങി അയാളുടെ സമ്പർക്കങ്ങൾ മുഴുവൻ അന്വേഷണത്തിലുൾപ്പെടുത്തുന്നു. രോഗ ലക്ഷണം ആരംഭിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നതുവരെയുള്ള രോഗിയുടെ ചലനങ്ങളുടെ വിശദമായ റൂട്ട് മാപ്പ് തയാറാക്കുകയാണ് ‘എപിഡെമോളജിക്കൽ’ അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.