ജിദ്ദ: കോവിഡ്-19 ഏത് പ്രായക്കാരെയും പിടികൂടാമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മ ുഹമ്മദ് അബ്ദുൽ അൽഅലി പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തിലും രോഗബാധ ഉണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെതന്നെ പ്രഖ്യാപിച്ചതാണ്. വൃദ്ധർ, ഗർഭിണികളായ സ്ത്രീകൾ, കുട്ടികൾ, മറ്റു മാറാരോഗികൾ എന്നിവർക്ക് മാത്രമല്ല കോവിഡ് പിടിപെടുകയും മരണം സംഭവിക്കുകയും ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ കഴിഞ്ഞ ദിവസം പതിവ് വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡും അതുമൂലമുള്ള മരണവും ആരോഗ്യമുള്ളവരിലും മധ്യവയസ്കരിലും കാര്യമായി ബാധിക്കില്ലെന്ന പ്രചാരണം നിഷേധിക്കുകയായിരുന്നു ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.