???????????????? ????

കോ​വി​ഡ്​ ബാ​ധി​ച്ച്​ തെ​ല​ങ്കാ​ന സ്വ​ദേ​ശി മ​രി​ച്ചു

മ​ക്ക: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ഞ്ച്​ ഇ​ന്ത്യാ​ക്കാ​രി​ൽ ഒ​രാ​ൾ മ​ക്ക​യി​ലു​ണ്ടാ​യി​രു​ന്ന തെ​ല​ങ്ക ാ​ന നി​സാ​മാ​ബാ​ദ് സ്വ​ദേ​ശി അ​സ്മ​ത്തു​ല്ല ഖാ​ൻ (65). 32 വ​ർ​ഷ​മാ​യി ബി​ൻ​ലാ​ദ​ൻ ക​മ്പ​നി​യു​ടെ കീ​ഴി​ൽ മ​ക്ക ഹ ​റം പ​വ​ർ സ്​​റ്റേ​ഷ​ൻ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ക്ക​യി​ലെ നൂ​ർ ആ​ശു​പ​​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.


ഭാ​ര്യ: ഫൗ​സി​യ സ​ൽ​മ. മ​ക്ക​ൾ: അ​ബ്്ദു​ൽ വാ​ഹി​ദ് ഖാ​ൻ, റ​ഹ്​​മ​ത്തു​ല്ല ഖാ​ൻ, സം​ഷ് ഫാ​ത്വി​മ, മെ​ഹ​ർ ഫാ​ത്വി​മ. ബ​ന്ധു​ക്ക​ൾ ആ​രും മ​ക്ക​യി​ൽ ഇ​ല്ല. നാ​ട്ടി​ൽ​നി​ന്ന് ഭാ​ര്യ ഫൗ​സി​യ വി​ളി​ച്ച്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്​ പ്ര​കാ​രം മ​ക്ക കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ ഖ​ബ​റ​ട​ക്ക​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കും. അ​സ്​​മ​ത്തു​ല്ല ഖാ​​െൻറ മ​ര​ണം ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Tags:    
News Summary - kovid-asmathulla khan-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.