കോട്ടയം സ്വദേശി സൗദിയിൽ മരിച്ചു

ജീസാൻ: ഒരാഴ്ചയായി ജിസാൻ ഹയാത്ത് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്മോൻ മരിച്ചു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കരൾ രോഗം (ലിവർ സിറോസിസ്) ആണെന്ന് കണ്ടെത്തിരിരുന്നു.

മെച്ചപ്പെട്ട ചികിത്സക്കായി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വളരെ മോശമായതിനാൽ നടന്നില്ല. നാലു വർഷമായി അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ആയി ജോലിചെയ്തു വരികയാണ്. ഭാര്യ ശാരിമോൾ അർബുദ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്.

എട്ട് വയസ്സുള്ള അനന്യയും നാല് വയസ്സുള്ള അനുശ്രീയും മക്കളാണ്. പിതാവ്: രാജപ്പൻ. മാതാവ്: ഷൈല. മരണാനന്തര നടപടി ക്രമങ്ങൾ നടന്നുവരുന്നു.

Tags:    
News Summary - kottayam native dead in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.