Posted On
date_range Updated On
date_range ഹജ്ജ് കർമത്തിനിടെ കൊണ്ടോട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
മക്ക: ഹജ്ജ് കർമത്തിനിടെ മലയാളി തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി കൊണ്ടോട്ടി ഫെഡറൽ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്ന വെള്ളമാർതൊടിക ഹംസ ആണ് മരിച്ചത്. ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴിൽ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയത്. മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.