ജിദ്ദയിലെ കൊണ്ടോട്ടി സെൻറർ ഫുട്ബാൾ ക്ലബ്​ പരിശീലന പരിപാടി സഹീർ പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി സെൻറർ ഫുട്ബാൾ ക്ലബ്ബ് പരിശീലനം ആരംഭിച്ചു

ജിദ്ദ: കൊണ്ടോട്ടി സെൻറർ ജിദ്ദ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫുട്​ബാൾ ക്ലബ്ബി​െൻറ പരിശീലന പരിപാടികൾ ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി താരവും പ്രമുഖ ഫുട്​ബാൾ പരിശീലകനുമായ സഹീർ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്​തു.വ്യായാമവും ഫുട്​ബാൾ കളിയും കായിക ക്ഷമതയെക്കാൾ ഉപരി മാനസിക സംഘർഷം കുറക്കാൻ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദ ബാഗ്​ദാദിയയിലെ ഒളിംപിയ ടർഫ് കോർട്ടിൽ നടന്ന പരിപാടിയിൽ റാഫി ബീമാപ്പള്ളി, സലിം മധുവായി, കബീർ കൊണ്ടോട്ടി, റഫീഖ് മങ്കായി എന്നിവർ സംസാരിച്ചു.കൊണ്ടോട്ടി സെൻറർ ഫുട്ബാൾ ക്ലബ്ബ് പരിശീലനം ആരംഭിച്ചു

കൊണ്ടോട്ടി സെൻററി​െൻറ കളിക്കാർക്കൊപ്പം മുൻ സെവൻസ് ഫുട്​ബാൾ താരങ്ങളായ റഹീം കിളിനാടൻ, കുഞ്ഞു കടവണ്ടി എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനത്തിന് ശേഷം നടന്ന പ്രത്യേക മത്സരം എ.ടി. ബാവ തങ്ങൾ നിയന്ത്രിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.