അലീമുദ്ദീൻ
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിന്റെയും ജുബൈരിയാ ബീവിയുടെയും മകൻ അലീമുദ്ദീന്റെ (54) മൃതദേഹം റിയാദിൽ ഖബറടക്കി. റിയാദ് എക്സിറ്റ് എട്ടിലെ അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ, മൂന്നു ദിവസത്തിനുശേഷം വീണ്ടും ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. അൽ മുവാസാത്ത് ആശുപത്രിയിലാണ് മരിച്ചത്. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യവിഭാഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കളുടെ സമ്മതപ്രകാരം റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഷെറീന, മക്കൾ: ഫാത്തിമ (ഒമ്പത്), ഹിഫ്സ (നാല്). കേളി ദവാദ്മി യൂനിറ്റ് സെക്രട്ടറി ഉമറിന്റെ പ്രിതൃ സഹോദര പുത്രനാണ് മരിച്ച അലീമുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.