Posted On
date_range Updated On
date_range കോട്ടയം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശിയായ തീർത്ഥാടകൻ മക്കയിൽ മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ വടക്കേടത്തു പറമ്പിൽ അബ്ദുൽ ഖാദർ (72) ആണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി മക്ക ഷറായാ മഖ്ബറയിൽ ഖബറടക്കി. ഭാര്യ: പരേതയായ സുബൈദ ബീവി, മക്കൾ: ജലീന, ഷമീന, ബീനാ, ഷാജിന, മരുമക്കൾ: ഷുക്കൂർ, ഷാജി, നാസർ, അഫ്സൽ. മരണാന്തര നടപടിക്രമങ്ങൾ നൗഫൽ കൊല്ലം, മുഹമ്മദ് അലി പത്തനംതിട്ട, ഹാരിസ് ചങ്ങനാശേരി, സുഹൈൽ അമാനി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.