കൊല്ലം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു 

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശി കുന്നുവിള തോമസ് ജോൺ (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ വ​​െൻറിലേറ്ററിൽ ചികിത്സയിലായിരുന്നു.

17 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ സനാഇയയിലെ ഒരു കാർപ്പറ്റ് നിർമാണ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: എം. യോഹന്നാൻ, മാതാവ്: ബേബി യോഹന്നാൻ, ഭാര്യ: സുനു തോമസ്, മക്കൾ: ജൂലി തോമസ് (ഡിഗ്രി വിദ്യാർത്ഥിനി), ജൂബി തോമസ് (പ്ലസ് ടൂ വിദ്യാർത്ഥിനി). നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്കരിക്കുമെന്ന് നടപടിക്രമങ്ങൾക്കു നേതൃത്വം നൽകുന്ന കമ്പനി അധികൃതർ അറിയിച്ചു.

LATEST VIDEO

Full View
Tags:    
News Summary - kollam native died in saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.