ആഫിയ മൻസിലിൽ നാസറുദീൻ
റിയാദ്: സൗദി മധ്യപ്രവിശ്യയിൽ പള്ളിയിൽ പ്രാർഥനക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിൽനിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ കൊല്ലം ചിതറ മാൻകോട് തട്ടുപാലം സ്വദേശി ആഫിയ മൻസിലിൽ നാസറുദീൻ (53) ആണ് മരിച്ചത്. കഫ്ത്തീരിയ ജീവനക്കാനായ ഇദ്ദേഹം ദീർഘകാലമായി പ്രവാസിയാണ്. പരേതരായ ശൈഖ് മൊയ്തീൻ, സുഹറ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുനില, മക്കൾ: മുഹമ്മദ്, ആഫിയ.
മൃതദേഹം മജ്മഅയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മജ്മഅ കെ.എം.സി.സി നേതാക്കളായ ജംഷാദ് മുസ്ല്യാരങ്ങാടി, നൗഷാദ് പാങ്ങോട്, മുസ്തഫ അങ്ങാടിപ്പുറം, നിസാർ പാങ്ങോട്, റജീഷ് അബ്ദുല്ലത്തീഫ് എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.