റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിൽ ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. പ്രവാസി റീഹാബിലിറ്റേഷൻ സെൻറർ (പി.ആർ.സി) സ്ഥാപക ഭാരവാഹികളിലൊരാളായിരുന്ന കൊല്ലം ആശ്രമം സ്വദേശി വി.കെ അനിൽകുമാറാണ് (46) റിയാദ് നാഷനൽ ആശുപത്രിയിൽ മരിച്ചത്. മൂന്നു മാസം മുമ്പ് ഹാഇലിൽ വെച്ച് ഹൃദയാഘാതമുണ്ടായി അവിടുത്തെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഒരു മാസത്തിന് ശേഷം നാട്ടിൽ പോയി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി. രണ്ടുമാസത്തിന് ശേഷം ഇൗ മാസം 13നാണ് റിയാദിൽ തിരിച്ചെത്തിയത്. 16ന് വൈകീട്ട് മലസിലെ ഒറ്റക്ക് താമസിക്കുന്ന മുറിയിൽ ഛർദ്ദിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ഫോണെടുക്കാഞ്ഞതിനെ തുടർന്ന് നാട്ടിൽ നിന്ന് ഭാര്യ റിയാദിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു. ഉടൻ അവരെത്തി റിയാദ് നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് മുതൽ 10 ദിവസവും അബോധാവസ്ഥയിൽ തന്നെയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നേരത്തെ തന്നെ മസ്തിഷ്ക മരണം സംഭവിച്ചതായാണ് നിഗമനം. ചൊവ്വാഴ്ച രാത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 25 വർഷമായി റിയാദിലുള്ള അനിൽ ആദ്യം 15 വർഷം അസിസ്റ്റ് ടെക്നോളജി എന്ന പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയിലായിരുന്നു. ശേഷം സ്വന്തമായി ടൈം സ്റ്റാർ കൺസ്ട്രക്ഷൻസ് എന്ന കമ്പനി നടത്തിവരികയായിരുന്നു. അതിെൻറ ആവശ്യാർഥം ഹാഇലിൽ പോയപ്പോഴാണ് അവിടെ വെച്ച് ഹൃദയാഘാതമുണ്ടായത്. 10 വർഷം മുമ്പ് കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. പാരിപ്പള്ളി വിജയ ഭവനിൽ പരതേനായ കൊച്ചുഗോവിന്ദ കുറുപ്പിെൻറയും വിജയ് ദേവി അമ്മയുടെയും മകനാണ്. ശ്രീ ലേഖയാണ് ഭാര്യ. ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ സയൻസസിൽ ഫോറൻസിക് സയൻസിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ശ്രുതിയും എട്ടാം ക്ലാസ് വിദ്യാർഥിനി ഗായത്രിയുമാണ് മക്കൾ. ഡോ. അജിത്, അജിത എന്നിവർ സഹോദരങ്ങളാണ്. റിയാദിലെ സാമൂഹിക പ്രവർത്തകന രംഗത്ത് സജീവമായിരുന്ന അനിൽ ആദ്യം റിയാദ് ഇന്ത്യൻ അസോസിയേഷനിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.