കെ.എം.സി.സി ജിദ്ദ പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എം. യൂസഫ് അനുസ്മരണ യോഗം ടി.എം.എ. റഊഫ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മുസ്‍ലിംലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറിയും എം.എസ്.എഫ് മുൻ സംസ്ഥാന നേതാവുമായിരുന്ന സി.എം. യൂസഫിെൻറ നിര്യാണത്തിൽ ജിദ്ദ കെ.എം.സി.സി പൊന്നാനി മണ്ഡലം കമ്മിറ്റി അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ശറഫിയയിലുള്ള കെ.എം.സി.സി മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് നടന്ന പരിപാടി ടി.എം.എ റഊഫ് ഉദ്ഘാടനം ചെയ്തു. നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിദ്യാർഥി രാഷ്ട്രീയം മുതൽ സംഘടനക്കു വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച ഉജ്ജ്വല നേതാവായിരുന്നു സി.എം. യൂസഫെന്ന് യോഗം അനുസ്മരിച്ചു. പാർട്ടി പ്രവർത്തകർക്കായി തെൻറ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ആവേശത്തോടെ പറയുകയും അത് പ്രവർത്തികമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരിയായ അനന്തപുരിയിൽ എത്തുന്ന ഏത് ലീഗ് പ്രവർത്തകനും എന്നും വലിയൊരു ആശ്രയമായിരുന്നു അദ്ദേഹം.
എം.എസ്.എഫിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലാതലത്തിൽ കരുത്തുറ്റ നേതൃത്വമായി വളർന്ന സി.എം യൂസഫ്, പിന്നീട് യൂത്ത് ലീഗിെൻറ അമരക്കാരനായും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ വിശ്വസ്തനായും തിളങ്ങി. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിലൊക്കെയും നിഷ്കളങ്കമായ കർമ്മകുശലതയും ദീർഘവീക്ഷണവും അടയാളപ്പെടുത്തിയ ഒരു യഥാർത്ഥ ജനനായകനായിരുന്നു അദ്ദേഹം. പദവികളുടെ വലിപ്പമല്ല, മറിച്ച് ചെയ്യുന്ന പ്രവൃത്തികളുടെ ആത്മാർത്ഥതയാണ് ഒരാളെ ജനപ്രിയനാക്കുന്നതെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചതായി അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ നിസാം മമ്പാട്, ലത്തീഫ് മുസ്ലിയാരങ്ങാടി, നാണി മാസ്റ്റർ, അബ്ദുല്ല ഹിറ്റാച്ചി, മുജീബ് പാങ്ങ്, മുസ്തഫ, മജീദ് കൂറ്റീരി, മുഹമ്മദലി മുസ്ലിയാർ, അഷറഫ് മുല്ലപ്പള്ളി, ഹംദാൻ ബാബു കോട്ടക്കൽ, റഹ്മത്തലി, യാസിദ് തിരൂർ, മജീദ് കള്ളിയിൽ, ബേബി നീലാമ്പ്ര, മുജീബ് മുതുവല്ലൂർ, ജംഷി കാരി, നാസർ കാട്ടിപ്പരുത്തി, സി.സി റസാഖ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സലീം ഗ്ലോബ് സ്വാഗതവും ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.