തമിഴ്‌നാട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: തമിഴ്‌നാട് മേമംഗലം സ്വദേശി ചെല്ല പാണ്ഡ്യൻ (58) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന്  സുഹൃത്തുക്കൾ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസെത്തിയാണ് മരണം സ്ഥിരീകരിച്ചത്. റിയാദിൽ കാർഗോ ഓഫീസ് ജീവനക്കാരനായ ചെല്ല പാണ്ഡ്യൻ കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോയിരുന്നില്ല.

പിതാവ്: സേതുപതി അറുമുഖം, മാതാവ്: രാസമണി, ഭാര്യ: സെൽവി, മകൾ: മഹാലക്ഷ്മി. പൊലിസ് ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.

ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, അബ്​ദ​ുറഹ്​മാൻ ചേലമ്പ്ര, ഷറഫു തേഞ്ഞിപ്പലം, ഷാജഹാൻ കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.

Tags:    
News Summary - Tamil Nadu native dies of heart attack in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.