പ്രവാസം മതിയാക്കി മടങ്ങുന്ന ബഷീർ വാരിയത്തിന് കെ.എം.സി.സി അൽ ഖുർമ കമ്മിറ്റി
യാത്രയയപ്പ് നൽകിയപ്പോൾ
ത്വാഇഫ്: 32 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന ബഷീർ വാരിയത്തിന് കെ.എം.സി.സി അൽ ഖുർമ കമ്മിറ്റി യാത്രയയപ്പ് നൽകി.സിദ്ദീഖ് മുസ്ലിയാർ തെയ്യോട്ടുചിറ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. അൽ ഖുർമയിലുടനീളം സൗഹൃദ വലയമുള്ള മികച്ച സാമൂഹ്യ പ്രവർത്തകനായ ബഷീർ വാരിയത്തിനുള്ള യാത്രയയപ്പ് ചടങ്ങിൽ വിവിധ സംഘടന പ്രതിനിധികളും സുഹൃത്തുക്കളുമായ ടി.കെ അബ്ദുൽ ഖാദർ, ഹസ്സൻ ഹസനി, മുജീബ് ചോക്കാട്, ഹംസ ചാത്രത്തൊടി, നവാസ് സുൽത്താനി, വിനോദ് കേയൻ, ഉമ്മർ പൊന്നാനി, കുഞ്ഞാലിക്കുട്ടി മുക്കിൽ തുടങ്ങിയവർ ആശംസ നേർന്നു.
ബഷീർ വാരിയത്ത് മറുപടി പ്രസംഗം നടത്തി. കെ.എം.സി.സി ഏരിയ ജനറൽ സെക്രട്ടറി ഫൈസൽ മാലിക് എ.ആർ നഗർ സ്വാഗതവും ട്രഷറർ സാദിഖ് ഹറമൈൻ നന്ദിയും പറഞ്ഞു.റാഷിദ് പൂങ്ങോട്, ശിഹാബ് നാലുപുരക്കൽ, ടി.കെ.എച്ച് അസീസ്, സി.പി ഷറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.