ചലനശേഷി ഇല്ലാതെ കിടപ്പിലായ അൻഷിദ്, അൻഷിദിെൻറ കുടുംബത്തിന് മക്ക കെ.എം.സി.സി നിർമിച്ച് നൽകുന്ന ബൈത്തുറഹ്മ വീട്
മക്ക: ചലനശേഷി ഇല്ലാത്ത മലപ്പുറം പൂക്കോട്ടൂർ അറവങ്കരയിലെ പൊറ്റമ്മൽ ബഷീറിെൻറ മകൻ അൻഷിദിന് മക്ക കെ.എം.സി.സി ഒരുക്കിയ പതിനഞ്ചാമത് കാരുണ്യ ഭവനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറും. പിറന്നുവീണത് മുതൽ 24 വർഷമായി അൻഷിദ് ഒരേ കിടപ്പിലാണ്. ചലനശേഷി ഇല്ല.
സംസാരശേഷിയും ബുദ്ധിവളർച്ചയും ഇല്ല. പ്രായം യൗവനത്തിെൻറ ചുറുചുറുക്കിലെത്തിയിട്ടും പിഞ്ചു പൈതലിെൻറ അനക്കങ്ങൾ മാത്രമേ അൻഷിദിന് ഇപ്പോഴുമുള്ളൂ. പിതാവ് പൊറ്റമ്മൽ ബഷീർ അൻഷിദിെൻറ ചികിത്സക്ക് മുട്ടാത്ത വാതിലുകളില്ല. ഇതിനിടയിൽ സ്വന്തമായി വീടെന്ന സ്വപ്നം മരീചികയായി തന്നെ തുടർന്നു. പതിറ്റാണ്ടുകളായി വാടക വീട്ടിലായിരുന്നു പൊറ്റമ്മൽ ബഷീർ അൻഷിദിനെയും പ്രായമായ മാതാവിനെയും സംരക്ഷിച്ചുപോന്നിരുന്നത്.
പെയിൻറിങ് തൊഴിലാളിയായ ബഷീർ ഭാരിച്ച ചികിത്സ ചെലവുകൾക്കിടയിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിയി െല്ലന്ന നിരാശയിലായിരുന്നു.
സൗദിയിലെ സാമൂഹിക പ്രവർത്തകനും മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മുജീബ് പൂക്കാട്ടൂരിെൻറ നേതൃത്വത്തിലാണ് അൻഷിദിെൻറ കുടുംബത്തിന് ബൈത്തുറഹ്മ വീട് നിർമിച്ചത്.
സുമനസ്സുകളുടെ സഹായത്താൽ സ്വരൂപിച്ച പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് ഈ ഭവനം.
സെപ്റ്റംബർ ഒന്നിന് വൈകീട്ട് 4.30ന് നടക്കുന്ന താക്കോൽദാന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.പി. മുഹമ്മദ് കുട്ടി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മതരംഗത്തെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.