കെ.എം.സി.സി ജിദ്ദ വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് സമ്മേളനത്തിൽനിന്ന്
ജിദ്ദ: കെ.എം.സി.സി ജിദ്ദ വെട്ടത്തൂർ പഞ്ചായത്ത് പ്രവർത്തക സംഗമവും യാത്രയയപ്പ് സമ്മേളനവും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് മുഹമ്മദലി മുസ്ലിയാർ ആധ്യക്ഷത വഹിച്ചു. ജിദ്ദ മണ്ഡലം സെക്രട്ടറി അഷ്റഫ് താഴെക്കോട് മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷനൽ കമ്മിറ്റി ഉപദേശക സമിതി അംഗം ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, മണ്ഡലം പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരി, മണ്ഡലം ചെയർമാൻ ബാബു വൈഷ്യർ എന്നിവർ
സംസാരിച്ചു.
പ്രവാസം അവസാനിച്ചു മടങ്ങുന്ന ഹൈദർ വെട്ടത്തൂരിന് അബൂബക്കർ അരിമ്പ്രയും അബ്ദുറസാക്ക് വെട്ടത്തൂരിന് സൗദി നാഷനൽ കമ്മിറ്റി ഉപദേശക സമിതി അംഗം ഉബൈദുല്ല തങ്ങൾ മേലാറ്റൂരും ഉപഹാരം കൈമാറി. ഫിറോസ് അറബി സ്വാഗതവും ട്രഷർ അർഷിദ് വെട്ടത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.