ദമ്മാം: റാക്കയിലെ സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ട് സജീവ സാന്നിധ്യവുമായ സലാഹുദ്ദീൻ കരുനാഗപ്പള്ളി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കൊല്ലം തൊടിയൂർ സ്വദേശിയായ സലാഹുദ്ദീൻ റാക്ക തിജാരിയയിൽ ബി.ബി.സി പെയിൻറ് സെയിൽസ് ഓഫിസർ ആയിരുന്നു. റാക്ക ഏരിയ കെ.എം.സി.സിയുടെ നേതൃനിരയിലുള്ള സലാഹുദ്ദീന് ഏരിയ കമ്മിറ്റി പ്രവർത്തകസമിതി യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡൻറ് ഇക്ബാൽ ആനമങ്ങാട് അധ്യക്ഷതവഹിച്ചു. അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് പാണ്ടികശ്ശാല ഉദ്ഘാടനം ചെയ്തു. ഹബീബ് പൊയിൽതൊടി, നജീബ് ചീക്കിലോട്, ബീരാൻ ചേറൂർ, ഫൈസൽ വാണിയമ്പലം, ഷാനവാസ് ബേപ്പൂർ, നിസാർ കരുനാഗപ്പള്ളി, ജമാൽ കുറ്റിയാടി, ആഷിഖ് മണ്ണാർക്കാട്, റഷീദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. റാക്ക കെ.എം.സി.സിയുടെ ഉപഹാരം ഇക്ബാൽ ആനമങ്ങാട്, സലാഹുദ്ദീന് കൈമാറി. റാക്ക ഏരിയ ആക്ടിങ് ജനറൽ സെക്രട്ടറി അനസ് പകര സ്വാഗത പ്രഭാഷണം നടത്തി.യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി സലാഹുദ്ദീൻ കരുനാഗപ്പള്ളി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.