സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ റി​യാ​ദ്ത​ല അം​ഗ​ത്വ കാ​മ്പ​യി​െൻറ ഉ​ദ്‌​ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, ഹം​സ പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് ഫോം ​ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി: റി​യാ​ദി​ൽ തു​ട​ക്കം

റി​യാ​ദ്: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ അം​ഗ​ത്വ കാ​മ്പ​യി​ന് റി​യാ​ദി​ൽ തു​ട​ക്ക​മാ​യി. റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​പ്പോ​ളോ ഡി​മോ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹാ​രി​സ് ത​ലാ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ യു.​പി. മു​സ്ത​ഫ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ട്ടു വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റി​യ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി ഇ​തി​ന​കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക്​ വ​ലി​യ താ​ങ്ങാ​യി. മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​വും ചി​കി​ത്സ​സ​ഹാ​യ​വും ഈ ​പ​ദ്ധ​തി വ​ഴി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ഒ​മ്പ​താം വ​ർ​ഷ​ത്തെ അം​ഗ​ത്വ കാ​മ്പ​യി​െൻറ റി​യാ​ദ്ത​ല ഉ​ദ്‌​ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, ഹം​സ പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് ഫോ​റം ന​ൽ​കി നി​ർ​വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, സി.​പി. മു​സ്ത​ഫ, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, കെ.​ടി. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്കു​ള്ള ഫോ​മു​ക​ൾ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ കൈ​മാ​റി. റ​സാ​ഖ് വ​ള​ക്കൈ പ്രാ​ർ​ഥ​ന ന​ട​ത്തി. ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് തു​വ്വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Social Security Scheme: Beginning in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.