ഖമീസ് മുശൈത്ത്: അസീർ കെ.എം.സി.സി പ്രീമിയർ സോക്കർ 2019 ഷിഫാ അൽ ഖമീസ് ചാമ്പ്യൻസ് ട്രോഫി മ െട്രോ സ്പോർട്സിന്.
വാശിയേറിയ കലാശക്കളിയിൽ അബഹ സനാഇയ്യ അൽ ഹാസ്മിയെ ഏകപക്ഷീയമ ായ ഒരു ഗോളിന് തോൽപിച്ചാണ് മെട്രോ സ്പോർട്സ് കിരീടം നേടിയത്. സന്തോഷ് ട്രോഫി താരം അഫ്സൽ മുത്തു ഉൾപ്പടെ പ്രമുഖ താരങ്ങളുമായി പൊരുതിയ അബഹ സനാഇയ്യയെ മങ്കടക്കാരൻ കമാൽ നേടിയ സുവർണ ഗോളിലൂടെ മെട്രോ മറികടക്കുകയായിരുന്നു. ഫൈനൽ മത്സരം സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം കൺവീനർ മുജീബ് ഉപ്പട, ഒ.ഐ.സി.സി ദക്ഷിണമേഖലാ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചൽ എന്നിവർ കിക്കോഫ് ചെയ്തു. അബഹ ഫിഷറീസിനെ ഫെയർ പ്ലേ ടീം ആയി തെരഞ്ഞെടുത്തു.
തൗഫീഖ് (ബെസ്റ്റ് പ്ലെയർ), മുബശ്ശിർ ഫാൽക്കൺ ( ഗോൾ കീപ്പർ), ചെല്ല പാണ്ടി മെട്രോ (ടോപ് സ്കോറർ), ഇത്താപ്പു മെട്രോ (ഡിഫൻറർ) എന്നിവർ വ്യക്തിഗത മികവിനുള്ള സമ്മാനങ്ങൾ നേടി. ചാമ്പ്യൻ ടീമിനുള്ള ശിഫ അൽ ഖമീസ് ട്രോഫി കെ.എം.സി. സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂർ സമ്മാനിച്ചു. റണ്ണേഴ്സിനുള്ള ശിഫ പോളിക്ലിനിക് ട്രോഫി ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മൊയ്തീൻ കട്ടുപ്പാറയും വിന്നേഴ്സ് പ്രൈസ് മണി കമ്മിറ്റി കൺവീനർ നജീബ് തുവ്വൂരും വിതരണം ചെയ്തു. മുഹമ്മദ് കുട്ടി മാതാപ്പുഴ, ഷാഫി തിരൂർ, സലീം പന്താരങ്ങാടി, ജമാൽ കടവ്, മജീദ് ഹലീസ്, ഹാഫിസ്, രാമനാട്ടുകര, അബു മുല്ലപ്പള്ളി, ഉസ്മാൻ കിളിയമണ്ണിൽ, ഹസ്റത്ത് കടലുണ്ടി, ഉമ്മർ ചെന്നാരിയിൽ, സിറാജ് വയനാട്, ഫഹദ് ആര്യാടൻ, ശിഹാബ് ഡി.എച്ച്.എൽ, മഹറൂഫ് കോഴിക്കോട്, ഹുസൈൻ കൂട്ടിലങ്ങാടി, അമീർ കോട്ടക്കൽ, സലീം പാലക്കാട്, മുജീബ് ചുങ്കത്തറ, ഹംസ ചേലേമ്പ്ര, ഷഫീഖ് കൊയിലാണ്ടി, നൗഷാദ് ഫൈസി, സിദ്ദീഖ് വേങ്ങര, മൊയ്തുട്ടി എടയൂർ, മിസ്ഫർ മുണ്ടുപറമ്പ്, നാസിക് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.