മദീന: സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നവോത്ഥാന മതിൽ പണിതവരുടെ കപടമുഖം ഒരു ദലിത് സ്ഥാനാർഥിയെ അപമാനിച്ചതിലൂടെ വ െളിച്ചത്തായെന്ന് എം.എസ്.എഫ് ഹരിത ട്രഷറർ പി.എച്ച് ആയിഷ ബാനു പറഞ്ഞു. മദീന കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കാമ്പയിനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ഒരേസമയം വനിതകളുടെ ഉന്നമനത്തിന് വേണ്ടി ശ്രമിക്കുന്നവരാണ് തങ്ങളെന്ന് കേരള ജനതയോട് വിളിച്ച് പറയുകയും എന്നാൽ വികലമായ പ്രസ്താവനകളിലൂടെ സമൂഹത്തിന് മുമ്പിൽ മറ്റൊരു സന്ദേശം നൽകുകയും ചെയ്യുകയാണ് അവർ.
പൗരെൻറ മൗലികാവകാശത്തെ പോലും ഹനിക്കുന്ന രൂപത്തിൽ എന്തു കഴിക്കണം, എന്തു ധരിക്കണം, എന്തു പറയണം എന്ന് തിട്ടൂരം നൽകുന്ന ഫാഷിസ്റ്റ് സംഘ്പരിവാർ ഭരണകൂടങ്ങൾ അടുക്കള വരെ കടന്നെത്തുമ്പോൾ രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒരു മതേതര ബദൽ അനിവാര്യമായിരിക്കുന്നു എന്നും യു.പി.എ മുന്നണി അധികാരത്തിലെത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
കെ.എം.സി.സി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റനീസ അഹമ്മദ് അധ്യക്ഷത വഹിച്ചു. മദീന കെ.എം.സി.സി ചെയർമാൻ മുഹമ്മദ് റിപ്പണ്‍ ഉദ്ഘാടനം ചെയ്തു.
ഷെക്കീന ഷാജഹാൻ, സുലൈഖ മജീദ്, റശ്മിയ അഷ്റഫ്, ആരിഫ അബ്്ദുൽ അസീസ്, ഫൗസിയ ഗഫൂർ, സിസ്മി മൻസൂർ, നഫ്സൽ എന്നിവർ സംസാരിച്ചു.
ഷെമീറ നഫ്സൽ സ്വാഗതവും ഷെബ്ന അഷ്റഫ് നന്ദിയും പറഞ്ഞു. ഫാത്തിമ അസ്ന ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.